Sorry, you need to enable JavaScript to visit this website.

ആന്റണി ബ്ലിങ്കന്‍ കയ്‌റോയില്‍, ഫലസ്തീന്‍ സമാധാനത്തിന് യു.എസ് ശ്രമം

കയ്‌റോ - ഇസ്രായിലികള്‍ക്കും ഫലസ്തീനികള്‍ക്കുമിടയില്‍ അക്രമം കത്തിപ്പടരുകയും ഇറാനിലേയും ഉക്രെയ്‌നിലേയും സ്ഥിതി വഷളാവുകയും ചെയ്ത സാഹചര്യത്തില്‍ യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ഞായറാഴ്ച പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന് തുടക്കം കുറിച്ചു. ഈജിപ്ഷ്യന്‍ തലസ്ഥാനമായ കയ്‌റോയിലെത്തിയ അദ്ദേഹം മൂന്നു ദിവസത്തെ പര്യടനത്തിനിടെ ഫലസ്തീനും ഇസ്രായിലും സന്ദര്‍ശിക്കും.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പുതിയ വലതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഫലസ്തീനില്‍ മാരകമായ ആക്രമണങ്ങളാണ് നടക്കുന്നത്. ഫലസ്തീനികള്‍ ചെറുത്തുനില്‍ക്കാന്‍ തുടങ്ങിയതോടെ അക്രമം കൂടുതല്‍ രൂക്ഷമാകുമെന്ന ഭയം ശക്തമാണ്.
വെള്ളിയാഴ്ച ജറൂസലമിലെ സിനഗോഗിന് പുറത്ത് ഫലസ്തീന്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ ഏഴ് പേരാണ് മരിച്ചത്. 2008 ന് ശേഷം ജറൂസലം പ്രദേശത്ത് ഇസ്രായിലികള്‍ക്ക് നേരെ നടക്കുന്ന ഏറ്റവും മോശമായ ആക്രമണമാണിത്. വ്യാഴാഴ്ച അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ ജെനിനില്‍ ഇസ്രായില്‍ നടത്തിയ സൈനിക നടപടിയില്‍ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടതിന്റെ തിരിച്ചടിയായിരുന്നു വെള്ളിയാഴ്ചയിലെ ആക്രമണം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


വെസ്റ്റ് ബാങ്കില്‍ പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്ന തീവ്ര ദേശീയ പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന പുതിയ ഇസ്രായിലി ഭരണകൂടവുമായുള്ള ചര്‍ച്ചകളില്‍, ബ്ലിങ്കന്‍ സമാധാനത്തിനുള്ള യു.എസ് താല്‍പര്യം ആവര്‍ത്തിക്കുകയും ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള വാഷിംഗ്ടണിന്റെ പിന്തുണ ഊന്നിപ്പറയുകയും ചെയ്യുമെന്ന് നയതന്ത്രവൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാലും ദീര്‍ഘകാല സമാധാന ചര്‍ച്ചകള്‍ക്ക് സമീപഭാവിയില്‍ സാധ്യതയില്ലെന്ന് തന്നെയാണ് യു.എസ് ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നത്. ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, മറ്റ് ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍, സിവില്‍ സൊസൈറ്റി അംഗങ്ങള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്താന്‍ ബ്ലിങ്കെന്‍ റാമല്ലയിലേക്കും പോകും.
നെതന്യാഹുവിന്റെ സര്‍ക്കാര്‍ ജുഡീഷ്യറിയില്‍ വലതുപക്ഷക്കാരെ തിരുകിക്കയറ്റാനുള്ള നീക്കത്തിലാണ്. ജഡ്ജിമാരുടെ നിയമനത്തില്‍ രാഷ്ട്രീയ നിയന്ത്രണം ശക്തിപ്പെടുത്തുകയും നിയമനിര്‍മ്മാണം അസാധുവാക്കുകയോ സര്‍ക്കാര്‍ നടപടിക്കെതിരെ വിധി പറയുകയോ ചെയ്യാനുള്ള സുപ്രീം കോടതിയുടെ കഴിവിനെ ദുര്‍ബലപ്പെടുത്തുകയോ ചെയ്യാനാണ് ഈ നീക്കം. ഈ നിര്‍ദ്ദേശങ്ങള്‍ ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തെ തുരങ്കം വെക്കാനുള്ള സാധ്യതയായി കണ്ട് ഇസ്രായിലില്‍ ഭരണസഖ്യ വവിരുദ്ധര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുണ്ട്.
പ്രതിഷേധം ജനാധിപത്യത്തിന്റെ ഊര്‍ജസ്വലതയുടെ അളവുകോലാണെന്നും ഇത് ഇസ്രായേല്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും സജീവമായി ഉയര്‍ന്നുവന്നിട്ടുണ്ടെന്നും യാത്രക്ക് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരെ കണ്ട വിദേശകാര്യ ഉദ്യോഗസ്ഥ ബാര്‍ബറ ലീഫ് പറഞ്ഞു. ജുഡീഷ്യല്‍ പരിഷ്‌കാരങ്ങളെക്കുറിച്ച് സര്‍ക്കാരിന് അകത്തും പുറത്തുമുള്ള ആളുകളുമായി ബ്ലിങ്കന്‍ സംസാരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News