മണ്ണാര്‍ക്കാട്ട് കോഴിക്കൂടിന്റെ കമ്പിയില്‍ കൈകുടുങ്ങി പുലി, മണിക്കൂറുകള്‍ക്ക് ശേഷം ചത്തു

പാലക്കാട്: മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ വീട്ടിലെ കോഴിക്കൂടിന്റെ കമ്പിയില്‍ പുലിയുടെ കൈകുടുങ്ങി. രക്ഷപ്പെടാനാകാതെ മണിക്കൂറുകളോളം നിന്ന പുലി ഒടുവില്‍ ചത്തു. പുലര്‍ച്ചെ ഒന്നരയോടെയാണ് ഫിലിപ്പ് എന്നയാളുടെ വീട്ടിലെ കോഴിക്കൂട്ടില്‍ പുലി കുടുങ്ങിയത്. കോഴിക്കൂടിന്റെ  നെറ്റില്‍ കൈ കുടുങ്ങിയ പുലി മണിക്കൂറുകളോളം അവിടെത്തന്നെ നില്‍ക്കുകയായിരുന്നു. ഇതിനിടെ ഉദ്യോഗസ്ഥരും നാട്ടുകാരുമെല്ലാം എത്തി. തീരെ സുരക്ഷിതമല്ലാത്ത കൂട്ടില്‍ നിന്ന് പുലി ചാടാതിരിക്കാന്‍ ചുറ്റും വല കെട്ടി സുരക്ഷ ഒരുക്കി. ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് ഏഴേ കാലോടെ പുലി ചത്തത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

പുലിയുടെ ശവശരീരം മണ്ണാര്‍ക്കാട് റേഞ്ച് ഓഫിസിലേക്ക് മാറ്റും. പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷമാണ് തുടര്‍ നടപടികള്‍. മയക്കുവെടി വച്ച് പുലിയെ പിടികൂടാനായിരുന്നു തീരുമാനം. അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് പുലി ചത്തത്.

വന്യമൃഗ ശല്യം കാരണം ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു.കടുവ പുലി പോത്ത് ആന എന്നിവയുടെ ശല്യം സ്ഥിരമായി ഉണ്ട്. കഴിഞ്ഞ 2 വര്‍ഷത്തിനിടെ മൂന്ന് പുലികളെയാണ് ഇതേ ഭാഗത്ത് നിന്ന് പിടിയിലായത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News