Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉംറ നിര്‍വഹിച്ച് മടങ്ങുന്നതിനിടെ വാഹനാപകടം, മലയാളി ബാലിക മരിച്ചു, അഞ്ചു പേര്‍ക്ക് പരിക്ക്

റിയാദ്- റിയാദില്‍ നിന്നും 400 കിലോമീറ്റര്‍ അകലെ മക്ക റോഡിലെ അല്‍ഖാസറയില്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തിൽ   പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. അൽകോബാറിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം വർക്കല സ്വദേശി ഹസീമിൻ്റെ മകൾ അർവ ( ആറ് മാസം) ആണ് ഖാസറ ജനറൽ ആശുപത്രിയിൽ മരിച്ചത്. പരിക്കേറ്റ ഹസീമിൻ്റെ ഭാര്യാമാതാവ് നജ്മുന്നിസയെ അൽ ഖുവയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഹസീമിനും ഭാര്യ ജർയ, മക്കളായ അയാൻ, അഫ്നാൻ എന്നിവരുടെ പരിക്ക് ഗുരുതരമല്ല.
 ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് അപകടം. റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, വൈസ് ചെയര്‍മാന്‍ മഹ്ബൂബ് ചെറിയ വളപ്പിൽ, ഹാരിസ് കുറുവ എന്നിവര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

Tags

Latest News