Sorry, you need to enable JavaScript to visit this website.

ആശിഖ് ചുവപ്പ് കണ്ടിട്ടും എ.ടി.കെ ജയിച്ചു

ബ്ലാസ്‌റ്റേഴ്‌സ്-നോര്‍ത്ഈസ്റ്റ്
ഞായര്‍ വൈകു: 5.00

കൊല്‍ക്കത്ത - മൂന്നാം മിനിറ്റിലും എണ്‍പതാം മിനിറ്റിലുമായി ദിമിത്രി പെട്രറ്റോസ് നേടിയ ഇരട്ട ഗോളില്‍ ഒഡിഷ എഫ്.സിയെ 2-0 ന് തോല്‍പിച്ച് എ.ടി.കെ മോഹന്‍ ബഗാന്‍ ഐ.എസ്.എല്ലില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഇഞ്ചുറി ടൈമില്‍ മലയാളി താരം ആശിഖ് കുരുണിയന്‍ ചുവപ്പ് കണ്ടത് എ.ടി.കെയെ ബാധിച്ചില്ല. എ.ടി.കെ (15 കളിയില്‍ 27 പോയന്റ്) ഗോവയെ (16 കളിയില്‍ 26) ഗോവയെ മറികടന്നു. ഒഡിഷ ഏഴാം സ്ഥാനത്താണ്. 
അഞ്ചാം സ്ഥാനത്തുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് (14 കളിയില്‍ 25) ഇന്ന് കൊച്ചിയില്‍ അവസാന സ്ഥാനക്കാരായ നോര്‍ത്ഈസ്റ്റ് യുനൈറ്റഡുമായി ഏറ്റുമുട്ടും. കഴിഞ്ഞ രണ്ടു എവേ മത്സരങ്ങളും ബ്ലാസ്‌റ്റേഴ്‌സ് തോല്‍ക്കുകയായിരുന്നു. മുംബൈ സിറ്റി എഫ്.സിയോടും ഗോവയോടും. സ്വന്തം കാണികള്‍ക്കു മുന്നില്‍ വിജയവഴിയിലേക്ക് തിരിച്ചെത്താമെന്നാണ് ടീം കരുതുന്നത്. ജനുവരി ട്രാന്‍സ്ഫര്‍ അവസാനിക്കും മുമ്പ് കൂടുതല്‍ കളിക്കാരെ ടീമിലെത്തിക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകൂമനോവിച് അറിയിച്ചു.
ഗോകുലത്തിന് നിരവധി ട്രോഫികള്‍ സമ്മാനിച്ച വിഞ്ചന്‍സൊ ആല്‍ബര്‍ടൊ അന്നീസാണ് നോര്‍ത്ഈസ്റ്റിന്റെ പരിശീലകന്‍. 15 മത്സരങ്ങളില്‍ പതിമൂന്നും നോര്‍ത്ഈസ്റ്റ് തോല്‍ക്കുകയായിരുന്നു. 

Latest News