Sorry, you need to enable JavaScript to visit this website.
Wednesday , March   22, 2023
Wednesday , March   22, 2023

മലപ്പുറത്ത് അഞ്ചുവയസുകാരിക്ക് പീഡനം; യുവാവിന് അഞ്ചു വര്‍ഷം കഠിന തടവ്

മഞ്ചേരി-അഞ്ചു വയസുകാരിയെ മാനഭംഗപ്പെടുത്തിയ യുവാവിന് മഞ്ചേരി പോക്സോ അതിവേഗ കോടതി അഞ്ചുവര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.   വേങ്ങര കണ്ണമംഗലം പടപ്പറമ്പ് കാഞ്ഞോളി പടിക്കല്‍ വീട്ടില്‍ സുജിതി(24) നെയാണ് ജഡ്ജി കെ. രാജേഷ് ശിക്ഷിച്ചത്. 2014 മാര്‍ച്ച് മാസത്തിലെ രണ്ടു ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം.  സ്‌കൂളില്ലാത്ത ദിവസം വീട്ടില്‍ ടിവി കണ്ടു കൊണ്ടിരിക്കുന്ന കുട്ടിയെ  പ്രതി മാനഭംഗപ്പെടുത്തുകയായിരുന്നു.  പ്രോസിക്യൂഷനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ 11 സാക്ഷികളെ കോടതിമുമ്പാകെ വിസ്തരിച്ചു.  11 രേഖകളും ഹാജരാക്കി.  പോക്സോ ആക്ടിലെ രണ്ടു വകുപ്പുകളിലുമായി   അഞ്ചു വര്‍ഷം വീതവും 25000 രൂപ വീതവുമാണ് ശിക്ഷ.  പിഴയടക്കാത്ത പക്ഷം ഒരോ വകുപ്പിലും ഒരു മാസം വീതം അധിക തടവ് അനുഭവിക്കണം.  പ്രതി പിഴയടക്കുകയാണെങ്കില്‍ തുക അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു.  തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.    വേങ്ങര എസ്‌ഐയായിരുന്ന വി. ഹരിദാസനാണ് പ്രതിയെ അറസ്റ്റ് ചെയ്തതും അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതും. ഡിസിആര്‍ബി അസിസ്റ്റന്റ് എസ്‌ഐ  എന്‍. സല്‍മ, വനിതാ പോലീസ് സ്റ്റേഷനിലെ സീനിയര്‍  സിവില്‍ പോലീസ് ഓഫീസര്‍ പി. ഷാജിമോള്‍. എന്നിവരായിരുന്നു പ്രോസിക്യൂഷന്‍ അസിസ്റ്റ് ലെയ്‌സണ്‍ ഓഫീസര്‍മാര്‍.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News