Sorry, you need to enable JavaScript to visit this website.

ക്രിക്കറ്റര്‍ വഹാബ് റിയാസ് പാക്കിസ്ഥാനില്‍ മന്ത്രി

ലാഹോര്‍ - പെയ്‌സ്ബൗളര്‍ വഹാബ് റിയാസ് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ താല്‍ക്കാലിക സ്‌പോര്‍ട്‌സ് മന്ത്രിയാവും. ഇപ്പോള്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ട്വന്റി20യില്‍ പങ്കെടുക്കുന്ന വഹാബ് തിരിച്ചുവന്ന ശേഷം ചുമതലയേല്‍ക്കും. ഏപ്രിലില്‍ പ്രവിശ്യാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. മുന്‍ പാക് നായകന്‍ ഇംറാന്‍ ഖാന്റെ പാര്‍ടിയായിരുന്നു പ്രവിശ്യയില്‍ ഭരണത്തിലുണ്ടായിരുന്നത്. 
പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പെഷാവര്‍ സാല്‍മിയുടെ കളിക്കാരനാണ് വഹാബ്. കഴിഞ്ഞ വര്‍ഷം വരെ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. പാക് സൂപ്പര്‍ ലീഗില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത ബൗളറാണ്. 
2020 വരെ പാക്കിസ്ഥാനു വേണ്ടി 27 ടെസ്റ്റും 91 ഏകദിനങ്ങളും 36 ട്വന്റി20 കളും മുപ്പത്തേഴുകാരന്‍ കളിച്ചിട്ടുണ്ട്. മൂന്നു രൂപത്തിലുമായി 237 വിക്കറ്റെടുത്തു. 
 

Latest News