Sorry, you need to enable JavaScript to visit this website.

സ്വപ്‌നതുല്യമായ കുതിപ്പുകൾക്ക് വിട, ഗ്രാന്റ്സ്ലാം പോരാട്ടം നിർത്തി സാനിയ മിർസ; കിരീടം ബ്രസീലിന്

- ഓസ്‌ട്രേലിയൻ ഓപൺ ഫൈനലിൽ സാനിയ-ബൊപ്പണ്ണ സഖ്യത്തിന് തോൽവി

മെൽബൺ - ഇന്ന് പുലർച്ചെ സമാപിച്ച ഓസ്‌ട്രേലിയൻ ഓപൺ ടെന്നീസ് മിക്‌സഡ് ഡബിൾസിന്റെ കലാശപ്പോരിൽ ഇന്ത്യൻ പ്രതീക്ഷയായ സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യത്തിന് തോൽവി. ബ്രസീലിയൻ ടീമായ ലൂയിസ സ്റ്റെഫാനി-റാഫേൽ മാറ്റോസ് സഖ്യത്തോട് 7-6, 6-2 എന്ന സ്‌കോറിനാണ് ഇന്ത്യൻ സഖ്യം തോൽവി രുചിച്ചത്.
 ഇതോടെ, കിരീടനേട്ടത്തോടെ ഗ്രാന്റ്സ്ലാം കരിയറിന് അന്ത്യം കുറിക്കാമെന്ന സാനിയയുടെ സ്വപ്‌നം സഫലമായില്ല. എങ്കിലും രാജ്യത്തിന് എണ്ണംപറഞ്ഞ നേട്ടങ്ങൾ സമ്മാനിച്ച് വിടവാങ്ങാൻ സാധിച്ചുവെന്നത് ഈ 36-കാരിക്ക് അഭിമാനിക്കാം. മൂന്ന് വീതം ഡബിൾസ്, മിക്‌സഡ് ഡബിൾസ് ഗ്രാന്റ്സ്ലാം കിരീടങ്ങളാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിത താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഇത് തന്റെ അവസാന ഗ്രാന്റ്സ്ലാം ആയിരിക്കുമെന്ന് സാനിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സീഡ് ചെയ്യപ്പെടാതെ എത്തിയ ഇന്ത്യൻ സഖ്യം സ്വപ്‌നതുല്യമായ കുതിപ്പാണ് ടൂർണമെന്റിൽ കാഴ്ചവെച്ചത്. സെമിയിൽ മൂന്നാം സീഡ് ദെസിറെ ക്രോസിക്‌നീൽ സ്‌കൂപ്‌സ്‌കി സഖ്യത്തെ തകർത്താണ് സാനിയ-ബൊപ്പണ്ണ കൂട്ടുകെട്ട് കലാശക്കളിക്ക് യോഗ്യത നേടിയിരുന്നത്.

Latest News