Sorry, you need to enable JavaScript to visit this website.
Saturday , June   03, 2023
Saturday , June   03, 2023

കല്യാണം കഴിഞ്ഞുകിട്ടിയാല്‍ മാത്രം മതിയെന്നായിരുന്നു അവള്‍ക്ക് ; സംയുക്ത അഭിനയം നിര്‍ത്തിയതിനെക്കുറിച്ച് ബിജുമോനോന്‍

മികച്ച താരജോഡികളായിരുന്നു നടന്‍ ബിജുമേനോനും നടി സംയുക്താ വര്‍മ്മയും. പരസ്പരമുള്ള ഇഷ്ടം പ്രേമമായി, ഒടുവില്‍ വിവാഹത്തിലും കലാശിച്ചു. വിവാഹം കഴിഞ്ഞ് ഇത്രയും വര്‍ഷങ്ങളായിട്ടും സംയുക്തയെ അഭിനയിക്കാന്‍ വിടാത്തതിന്റെ കാരണമാണ് എല്ലാവരും ബിജുമേനോനോട് ചോദിക്കുന്നത്. ഉത്തരം പറഞ്ഞ് ബിജുവിനും മടുത്തു. ഏറ്റവും ഒടുവില്‍ തന്റെ പുതിയ സിനിമയായ 'തങ്ക' ത്തിന്റെ പ്രമോഷന് വേണ്ടി എത്തിയപ്പോഴും ഇതേ ചോദ്യം തന്നെയാണ് നേരിടേണ്ടി വന്നത്. അതിന് വിശദമായിത്തന്നെ മറുപടി നല്‍കിയിരിക്കുകയാണ് ബിജുമേനോന്‍.

'സംയുക്ത വര്‍മയെ അഭിനയിക്കാന്‍ വിടാത്തത് എന്താണെന്നുള്ള ചോദ്യം വരുമ്പോള്‍ ഒരിക്കല്‍ പോലും ഞാന്‍ നുണയോ അത്തരമൊരു മറുപടിയോ പറയില്ല. കാരണം അതൊരാളുടെ ഡിസിഷന്‍ ആണ്. ഇപ്പോഴും സംയുക്തയ്ക്ക് സിനിമകളില്‍ നിന്നും ഓഫര്‍ വരുന്നുണ്ട്. അവളാണ് വേണ്ടാന്ന് തീരുമാനിച്ചിരിക്കുന്നത്.' അഭിനയം വലിയ താല്‍പര്യത്തോടെയല്ല സംയുക്ത പണ്ടും ചെയ്തിട്ടുള്ളത്.' 'തല്‍ക്കാലത്തേക്ക് വെറുതെ ചെയ്ത് പോയതാണ്. വന്ന ഒരുപാട് സിനിമകള്‍ അവള്‍ തന്നെ വിട്ട് കളഞ്ഞിട്ടുണ്ട്. എങ്ങനെയെങ്കിലും നിര്‍ത്തി കല്യാണം കഴിച്ചാല്‍ മതിയെന്ന ചിന്തയിലേക്ക് സംയുക്ത അവസാനം എത്തിയിരുന്നു.' 'രജനികാന്തിന്റെ സിനിമയും മണിരത്‌നത്തിന്റെ സിനിമയില്‍ നിന്നും വന്ന അവസരമെല്ലാം അവള്‍ തന്നെ വേണ്ടെന്ന് വെച്ചതാണ്. അവള്‍ തന്നെ മനസുകൊണ്ട് സെറ്റിലാവാന്‍ തയ്യാറായിരുന്നു. ഞാന്‍ ഒന്നും ഫോഴ്‌സ്ഫുള്ളി ചെയ്തിട്ടില്ല. അവളുടെ ബോള്‍ഡ് ഡിസിഷനാണ്. ഞങ്ങള്‍ രണ്ടുപേരും വളര്‍ന്ന സാഹചര്യം വെച്ച് രണ്ടുപേരും ഫാമിലിക്ക് ഒരുപാട് പ്രാധാന്യം കൊടുക്കുന്നവരാണ്. അല്ലാതെ സംയുക്തയുടേത് ത്യാഗം അല്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


പിന്നെ ഞങ്ങള്‍ക്കൊരു ഫാമിലിയുണ്ട്. കല്യാണം കഴിച്ച് കഴിഞ്ഞാല്‍ പിന്നെ ഫാമിലിയാണ്. പിന്നെ ഞങ്ങള്‍ക്കൊരു കുഞ്ഞുണ്ടായി. കുഞ്ഞ് വന്നാല്‍ പിന്നെ അവന്റെ കാര്യങ്ങള്‍ ഞങ്ങളില്‍ ആരെങ്കിലും ഒരാള്‍ ടേക്ക് കെയര്‍ ചെയ്യണം. ആ സമയത്ത് സംയുക്ത എടുത്ത ബുദ്ധിപരമായ തീരുമാനമാണ് അവള്‍ കുഞ്ഞിനെ നോക്കിക്കോളും ഞാന്‍ ജോലിക്ക് പോകാമെന്നത്. വളരെ കംഫര്‍ട്ടബിളായി ഹാപ്പിയായി കല്യാണം കഴിഞ്ഞപ്പോള്‍ ഫാമിലി എന്ന തീരുമാനത്തിലേക്ക് സംയുക്ത തന്നെ സ്വയം മാറിയതാണ്. അല്ലാതെ എന്റെ ഇടപെടലില്ല' - ബിജു മേനോന്‍ പറഞ്ഞു.

 

 

Latest News