Sorry, you need to enable JavaScript to visit this website.

ഓസ്‌കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു, ഇന്ത്യയില്‍നിന്ന് 'നാട്ടു നാട്ടു'

ന്യൂയോര്‍ക്ക്- ഇക്കൊല്ലത്തെ ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. തൊണ്ണൂറ്റഞ്ചാം എഡിഷനാണ് ഇത്തവണ.
മികച്ച ചിത്രമായി ഓള്‍ ക്വയറ്റ് ഇന്‍ വെസ്‌റ്റേണ്‍ ഫ്രണ്ട്, അവതാര്‍, എല്‍വിസ് തുടങ്ങിയ ചിത്രങ്ങളുണ്ട്. മികച്ച നടനായി ബ്രന്‍ഡന്‍ ഫ്രേസറും കോളിന്‍ ഫാരലും നിര്‍ദേശിക്കപ്പെട്ടു.
നടിയായി അന ദ അര്‍മാസ്, ആന്‍ഡ്രിയ റൈസ്ബറോ, മിഷേല്‍ വില്യംസ്, മിഷേല്‍ യോ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന. മികച്ച സംവിധായക പുരസ്‌കാരത്തിന് മാര്‍ട്ടിന്‍ മക്‌ഡൊണാഗ്, ദാനിയല്‍ ക്വാന്‍, ദാനിയല്‍ ഷീനട്ട് എന്നിവരും നിര്‍ദേശിക്കപ്പെട്ടു.
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരനേട്ടത്തിന് പിന്നാലെ ഓസ്‌കര്‍ നോമിനേഷനില്‍ ഇടം നേടി രാജമൗലി ചിത്രം ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു'. ഒറിജിനല്‍ സോംഗ് കാറ്റഗറിയിലാണ് നാട്ടു നാട്ടു ഇടംനേടിയത്. ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ഒറിജനല്‍ സോങിനുള്ള പുരസ്‌കാരം കീരവാണി ഈണം നല്‍കിയ നാട്ടു നാട്ടുവിനെ തേടിയെത്തിയിരുന്നു.
അതേസമയം മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ ആര്‍ആര്‍ആറിനായില്ല. ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ദ എലിഫന്റ് വിന്‍പെറേഴ്‌സ് എന്ന ഡോക്യുമെന്ററി ഇടംനേടി. മാര്‍ച്ച് 12നാണ് ഓസ്‌കര്‍ പ്രഖ്യാപനം.

 

 

Latest News