Sorry, you need to enable JavaScript to visit this website.

ഐ.എസ്.എല്‍ ടീമുകളും ഐ-ലീഗ് ചാമ്പ്യന്മാരും, സൂപ്പര്‍ കപ്പ് കേരളത്തില്‍

ന്യൂദല്‍ഹി - നിലച്ചു പോയ സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റ് വീണ്ടും നടത്താന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍. 16 ടീമുകളുമായി ഏപ്രിലില്‍ കേരളത്തിലായിരിക്കും ടൂര്‍ണമെന്റ് സംഘടിപ്പിക്കുക. കോഴിക്കോട്, കൊച്ചി, തിരുവനനന്തപുരം എന്നീ നഗരങ്ങളില്‍ രണ്ടെണ്ണം ടൂര്‍ണമെന്റിന് വേദിയാവും. 11 ഐ.എസ്.എല്‍ ടീമുകള്‍ക്കും ഐ-ലീഗ് ചാമ്പ്യന്മാര്‍ക്കും ടൂര്‍ണമെന്റില്‍ നേരിട്ട് പ്രവേശനം നല്‍കും. ഏപ്രില്‍ എട്ട് മുതല്‍ 25 വരെയായിരിക്കും ടൂര്‍ണമെന്റ്. ഏപ്രില്‍ മൂന്നിന് ആരംഭിക്കുന്ന യോഗ്യതാ ടൂര്‍ണമെന്റില്‍ നിന്ന് അവശേഷിക്കുന്ന നാല ടീമുകള്‍ ടൂര്‍ണമെന്റിന് ബെര്‍ത്ത് നേടും. ഐ-ലീഗില്‍ രണ്ട് മുതല്‍ പത്ത് വരെ സ്ഥാനത്തെത്തുന്ന ടീമുകളാണ് യോഗ്യതാ റൗണ്ടില്‍ ഏറ്റുമുട്ടുക. 
നാലു വര്‍ഷത്തിനു ശേഷമാണ് സൂപ്പര്‍ കപ്പ് അരങ്ങേറുന്നത്. 2019 ല്‍ എഫ്.സി ഗോവയായിരുന്നു അവസാനം കിരീടം നേടിയത്. 2018 ലെ പ്രഥമ സൂപ്പര്‍ കപ്പില്‍ ബംഗളൂരു എഫ്.സി ചാമ്പ്യന്മാരായി. സൂപ്പര്‍ കപ്പ് ചാമ്പ്യന്മാരും കഴിഞ്ഞ ഐ-ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സിയും തമ്മിലുള്ള പ്ലേഓഫിലെ വിജയികളാണ് എ.എഫ്.സി കപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക. ഗോകുലം സൂപ്പര്‍ കപ്പ് ചാമ്പ്യന്മാരാവുകയാണെങ്കില്‍ പ്ലേഓഫ് നടത്താതെ അവര്‍ക്ക് എ.എഫ്.സി കപ്പില്‍ കളിക്കാം. 
 

Latest News