ന്യൂദല്‍ഹി- കേരളത്തില്‍ ഉള്‍പ്പടെ നിരോധനമുള്ള പഴസ് സീന്‍ നെറ്റിന്റെ (അടക്കം കൊല്ലി വല) ഭാഗിക ഉപയോഗത്തിന് തമിഴ്‌നാട്ടില്‍ അനുമതി നല്‍കി സുപ്രീംകോടതി. തീരത്ത് നിന്ന് പന്ത്രണ്ട് നോട്ടിക്കല്‍ മൈലിന് പുറത്ത് മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകള്‍ക്കാണ് ഈ വല ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയത്.
കടല്‍ മത്സ്യങ്ങള്‍ക്ക് വലിയ ഭീഷണി ആകുന്ന തരത്തില്‍ ചെറു മീനുകളെ അടക്കം കോരിയെടുക്കുന്നതാണ് അടക്കംകൊല്ലി വല. തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനത്തിനെതിരേ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നിബന്ധനകളോടെ അനുമതി നല്‍കിയിരിക്കുന്നത്.
രജിസ്റ്റര്‍ ചെയ്ത ബോട്ടുകളില്‍ മല്‍സ്യ ബന്ധനത്തിന് പോകുന്നവര്‍ക്ക് മാത്രമേ അടക്കം കൊല്ലി വല ഉപയോഗിക്കാന്‍ അനുമതി നല്‍കാവൂ. ബോട്ടുകളില്‍ നിര്‍ബന്ധമായും ജിപിഎസ് സംവിധാനം ഉണ്ടാകണം. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ മാത്രമേ അടക്കം കൊല്ലി വല ഉപയോഗിച്ച് ഉള്ള മല്‍സ്യബന്ധനത്തിന് അനുമതി നല്‍കാവൂ. അനുമതി ലഭിക്കുന്ന ബോട്ടുകള്‍ രാവിലെ എട്ട് മണിക്ക് ശേഷമേ തീരത്ത് നിന്ന് യാത്ര തിരിക്കാവൂ. അന്ന് വൈകിട്ട് ആറിന് മുമ്പ് മടങ്ങണം. ബോട്ടില്‍ ഉള്ള എല്ലാവര്‍ക്കും നിര്‍ബന്ധമായും ഐഡി കാര്‍ഡ് ഉണ്ടായിരിക്കണമെന്നുമാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്ന നിബന്ധനകള്‍.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






