Sorry, you need to enable JavaScript to visit this website.

രഹസ്യറിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയ സുപ്രീം കോടതി കൊളീജിയത്തെ താക്കീത് ചെയ്ത് മന്ത്രി കിരണ്‍ റജിജു

ന്യൂദല്‍ഹി- ഇന്റലിജന്‍സ് ബ്യൂറോയുടെയും റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിന്റെയും (റോ) രഹസ്യ റിപ്പോര്‍ട്ടുകളുടെ ചില ഭാഗങ്ങള്‍ സുപ്രീം കോടതി കൊളീജിയം വെളിപ്പെടുത്തിയത് കടുത്ത ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് നിയമമന്ത്രി കിരണ്‍ റിജിജു. തക്ക സമയത്ത് ഈ വിഷയത്തില്‍ ഇടപെടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ രാജ്യത്തിന് വേണ്ടി രഹസ്യമായി പ്രവര്‍ത്തിക്കുന്നവരാണെന്നും അവരുടെ റിപ്പോര്‍ട്ടുകള്‍ പരസ്യമാക്കിയാല്‍ ഭാവിയില്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുമ്പോള്‍ അവര്‍ രണ്ടുതവണ ആലോചിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നതിന് സുപ്രീം കോടതി ശുപാര്‍ശ ചെയ്ത ചില പേരുകളെക്കുറിച്ചുള്ള ഐ.ബി, റോ റിപ്പോര്‍ട്ടുകളുടെ  ഭാഗങ്ങള്‍  അടങ്ങിയ സുപ്രീം കോടതിയുടെ കൊളീജിയത്തിന്റെ  സമീപകാല നടപടികളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ നിരാകരിച്ചു കൊണ്ട്  ഈ മാസം ആദ്യം കൊളീജിയം ചില പേരുകളില്‍ ഉറച്ചുനില്‍ക്കുകയും  സര്‍ക്കാരിനോട് ശുപാര്‍ശ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.
റോയുടെയും ഐബിയുടെയും രഹസ്യ റിപ്പോര്‍ട്ടുകള്‍ പൊതുസഞ്ചയത്തില്‍ നല്‍കുന്നത് ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഉചിതമായ സമയത്ത് ഇക്കാര്യത്തില്‍ ഞാന്‍ പ്രതികരിക്കും- നിയമ മന്ത്രാലയ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ റിജിജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News