Sorry, you need to enable JavaScript to visit this website.

കൊച്ചിയില്‍ പിടിച്ച 500 കിലോ സുനാമി ഇറച്ചി; പ്രതി മലപ്പുറത്ത് അറസ്റ്റില്‍

Read More

കൊച്ചി- കളമശേരിയില്‍ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി ജുനൈസ് പിടിയില്‍. പാലക്കാട് സ്വദേശിയായ ഇയാളെ മലപ്പുറത്ത് ഒളിവില്‍ കഴിയുമ്പോഴാണ് രാത്രി എട്ടു മണിയോടെ പിടികൂടിയത്. നാളെ കളമശേരിയിലെത്തിച്ച് ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും.
ഇയാളുടെ ഉടമസ്ഥതയില്‍ കളമശ്ശേരി കൈപ്പടമുകളിലെ വാടകവീട്ടില്‍ നടത്തിയിരുന്ന ചിക്കന്‍ വില്‍പന കേന്ദ്രത്തില്‍ നിന്നും 500 കിലോ പഴകിയ ചിക്കന്‍ പിടികൂടിയ ദിവസം ഇയാള്‍ കോയമ്പത്തൂരിലായിരുന്നു. പോലീസ് കേസെടുത്തതിന് പിന്നാലെ അവിടെ നിന്ന് ജുനൈസ് മുങ്ങി. ഇയാളുടെ ഫോണ്‍ നമ്പര്‍ ട്രാക്ക് ചെയ്ത പോലീസിന് പ്രതി മലപ്പുറത്തുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് മൂന്നു ദിവസമായി അവിടെ തിരച്ചിലിലായിരുന്നു.
ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടന്ന പരിശോധനയിലാണ് മൂന്ന് പെട്ടികളിലായി സൂക്ഷിച്ചിരുന്ന പഴകിയ മാംസം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത ഇറച്ചി എറണാകുളത്തെ 49 ഹോട്ടലുകളില്‍ എത്തിച്ചതിന്റെ രേഖകളും കണ്ടെത്തിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News