Sorry, you need to enable JavaScript to visit this website.

ദോഗ്രക്ക് സെഞ്ചുറി, കേരളം പ്രതിരോധത്തില്‍

പുതുച്ചേരി - കേരളത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ വന്‍ തകര്‍ച്ചയില്‍ നിന്ന് പുതുച്ചേരി കരകയറി. മൂന്നിന് 19 ലേക്ക് തകര്‍ന്ന അവര്‍ നാലിന് 253 ലാണ് ആദ്യ ദിനം കളം വിട്ടത്. ക്വാര്‍ട്ടര്‍ ഫൈനലിലെത്തണമെങ്കില്‍ ഈ മത്സരം കേരളം ജയിച്ചേ പറ്റൂ. 
കേരളം ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ശേഷം ഓപണര്‍ നേയന്‍ ശ്യാം കന്‍ഗയനെയും (0) ക്യാപ്റ്റന്‍ ദാമോദരന്‍ രോഹിതിനെയും (0) ബെയ്‌സില്‍ തമ്പിയും എം.ഡി നിധീഷും പുറത്താക്കിയിരുന്നു. സാഗര്‍ ഉദേശിയെ (14) ജലജ് സക്‌സേനയും മടക്കിയതോടെ മൂന്നിന് 19 ലേക്ക് പുതുച്ചേരി തകര്‍ന്നു. എന്നാല്‍ പിന്നീട് ജേ പാണ്ഡെയും (38) പരസ് ദോഗ്രയും (117 നോട്ടൗട്ട്) ടീമിനെ കരകയറ്റി. ഇരുവരും 83 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
പാണ്ഡെയെ സിജോമോന്‍ ജോസഫ് ബൗള്‍ഡാക്കിയ ശേഷം അരുണ്‍ കാര്‍ത്തിക് (65 നോട്ടൗട്ട്) ദോഗ്രക്ക് ഉറച്ച പിന്തുണ നല്‍കി. അഞ്ചാം വിക്കറ്റില്‍ ഇതുവരെ 151 റണ്‍സ് പിറന്നു.
 

Latest News