Sorry, you need to enable JavaScript to visit this website.
Friday , January   27, 2023
Friday , January   27, 2023

വാഹനങ്ങള്‍ മോഷ്ടിച്ച് സ്‌പെയര്‍പാര്‍ട്‌സ് വില്‍പന; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

റിയാദ് - പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ കവര്‍ന്ന് പൊളിച്ച് സ്‌പെയര്‍പാര്‍ട്‌സ് ആക്കി വില്‍പന നടത്തിയ രണ്ടു സൗദി യുവാക്കളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.

മറ്റൊരു സംഭവത്തിൽ കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസ അല്‍ഉയൂനില്‍ കൊള്ളയടിക്കാന്‍ ശ്രമിച്ച് എ.ടി.എം വാഹനത്തില്‍ കെട്ടിവലിച്ച അഞ്ചംഗ സംഘത്തെ അല്‍ഹസ പോലീസ് അറസ്റ്റ് ചെയ്തു. സൗദി യുവാക്കളാണ് അറസ്റ്റിലായത്. എ.ടി.എം ഇളക്കിമാറ്റാന്‍ സംഘത്തിന് സാധിച്ചെങ്കിലും പണം കൈക്കലാക്കാന്‍ കഴിഞ്ഞിരുന്നില്ല. റോഡ് സൈഡില്‍ സ്ഥാപിച്ച എ.ടി.എം പ്രതികള്‍ പിക്കപ്പ് ഉപയോഗിച്ച് ശക്തിയില്‍ കൂട്ടിയിടിച്ച് ഇളക്കിയ ശേഷം വാഹനത്തില്‍ കെട്ടിവലിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വി ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ ക്ലിപ്പിംഗും അറസ്റ്റിലായ പ്രതികളുടെ ദൃശ്യങ്ങളും അടങ്ങിയ വീഡിയോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.
അല്‍ഹസയിലെ മൂന്നു വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് സംഘം പണം കവര്‍ന്നതായും കണ്ടെത്തിയിട്ടുണ്ട്. ദമാമില്‍ നിന്ന് മോഷ്ടിച്ച് കൈക്കലാക്കിയ രണ്ടു വാഹനങ്ങള്‍ ഉപയോഗിച്ചാണ് പ്രതികള്‍ എ.ടി.എം കെട്ടിവലിച്ചുകൊണ്ടുപോയി പണം കവരാന്‍ ശ്രമിക്കുകയും അല്‍ഹസയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ചകള്‍ നടത്തുകയും ചെയ്തത്. ഈ വാഹനങ്ങള്‍ പ്രതികളില്‍ നിന്ന് പോലീസ് വീണ്ടെടുത്തു. തുടര്‍ നടപടികള്‍ക്ക് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി കിഴക്കന്‍ പ്രവിശ്യ പോലീസ് അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News