Sorry, you need to enable JavaScript to visit this website.

ചക്രവര്‍ത്തിയും ഭൃത്യന്മാരും എത്ര ഭീരുക്കള്‍; ബി.ബി.സി ലിങ്കുകള്‍ ട്വീറ്റ് ചെയ്ത് പ്രതിപക്ഷ നേതാക്കള്‍

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ ബിബിസിയുടെ ഡോക്യുമെന്ററി വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിലക്കിനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാക്കള്‍. ട്വിറ്ററില്‍നിന്നും യൂട്യൂബില്‍ നിന്നും ഡോക്യുമെന്ററി ലിങ്കുകള്‍ നീക്കം ചെയ്യുമ്പോള്‍ ലഭ്യമായ മറ്റു ലിങ്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്താണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. തൃണമൂല്‍  കോണ്‍ഗ്രസ് എംപിമാരായ ഡെറിയക് ഒബ്രിയാന്‍, മഹുവ മൊയ്ത്ര, ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി എന്നിവര്‍ ഡോക്യുമെന്ററിയുടെ പുതിയ ലിങ്കുകള്‍ ട്വീറ്റ് ചെയ്തു.
മറയ്ക്കാനൊന്നുമില്ലെങ്കില്‍ ഡോക്യുമെന്ററിയെ സര്‍ക്കാര്‍ എന്തിന് ഭയക്കുന്നത് എന്തിനാണെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ചോദ്യം. ചക്രവര്‍ത്തിയും ഭൃത്യന്മാരും എത്ര ഭീരുക്കളാണെന്ന് ഡോക്യുമെന്ററി നിരോധനത്തോടെ ജനത്തിന് മനസിലായെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര പരിഹസിച്ചു.
    അതിനിടെ ഡോക്യുമെന്ററി കാമ്പസിനുള്ളില്‍ പ്രദര്‍ശിപ്പിക്കാന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തീരുമാനിച്ചു. നൂറിലേറെ ട്വീറ്റുകള്‍ ഇതിനോടകം നീക്കം ചെയ്ത കേന്ദ്രസര്‍ക്കാര്‍ സമൂഹ മാധ്യമങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. യുകെ വിദേശകാര്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് ബിബിസി ഡോക്യുമെന്ററിയില്‍ വിവരിക്കുന്നത്. ഡോക്യുമെന്ററി പുറത്ത് വന്നതിന്  ശേഷവും മുന്‍ ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്‌ട്രോ അദ്ദേഹത്തിന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയുമാണ്. ഈ ഘടകങ്ങളാണ് സര്‍ക്കാരിനെ  പ്രതിരോധത്തിലാക്കുന്നതെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. അടിയന്തര സാഹചര്യത്തില്‍ പ്രയോഗിക്കുന്ന ഐടി വകുപ്പിലെ ആക്ട് പ്രയോഗിച്ച് ഡോക്യുമെന്ററി നിരോധിച്ചതിനെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. ആഭ്യന്തര മന്ത്രാലയവും, വിദേശകാര്യ മന്ത്രാലയവും വിശദമായി വിലയിരുത്തിയ ശേഷമാണ് ഡോക്യുമെന്ററിക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയതെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News