വേലക്കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു; കൗമാരക്കാരന്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി - ഫിലിപ്പിനോ വേലക്കാരിയെ ബലാത്സം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കുവൈത്തി കൗമാരക്കാരനെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. പ്രതിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന വേലക്കാരിയാണ് നിഷ്ഠൂരമായി കൊല്ലപ്പെട്ടത്. യുവതിയെ ബലാത്സം ചെയ്ത പ്രതി പിന്നീട് കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കാന്‍ വേണ്ടി മൃതദേഹം കത്തിച്ച് അല്‍സാല്‍മിയില്‍ മരുഭൂപ്രദേശത്ത് ഉപേക്ഷിക്കുകയുമായിരുന്നു. യുവതി കൊല്ലപ്പെട്ട് ഇരുപത്തിനാലു മണിക്കൂറിനകം കേസ് തെളിയിക്കാനും പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനും സുരക്ഷാ വകുപ്പുകള്‍ക്ക് സാധിച്ചതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് മന്ത്രാലയം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Tags

Latest News