മകളെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Read More

നെടുങ്കണ്ടം- ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയായ പിതാവ് കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ഇടുക്കി നെടുങ്കണ്ടത്താണ് പോക്‌സോ കേസ് പ്രതി പോലീസ് കസ്റ്റഡിയില്‍നിന്നു കടന്നുകളഞ്ഞത്. രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കേസിലെ രണ്ടു പ്രതികളെ മജസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ ഒന്നാം പ്രതിയായ പിതാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് പ്രതികളെ കസ്റ്റഡയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി സമയം കഴിഞ്ഞതിനാല്‍ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴായിരുന്നു പ്രതി രക്ഷപ്പെട്ട സംഭവം. കൈവിലങ്ങ് അഴിച്ച് രണ്ടാം പ്രതിയെ മജിസ്‌ട്രേറ്റിന്റെ അടുക്കല്‍ എത്തിക്കാനുള്ള നടപടിക്രമം തുടങ്ങുമ്പോഴാണ് ഒന്നാം പ്രതി ഓടിയത്. നെടുങ്കണ്ടം സിവില്‍ സ്‌റ്റേഷന് പിന്‍വശത്തേക്കുള്ള കാട്ടിലേക്കാണ് പ്രതി ഓടി പോയത്.

പ്രതിക്കായി നെടുങ്കണ്ടം പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തി. 2022ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി ഉറങ്ങി കിടക്കുമ്പോള്‍ പിതാവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണു കേസ്. ചൈല്‍ഡ് ലൈനിന്റെ കൗണ്‍സിലിങ്ങിലാണ്  വിവരം പുറത്തറിഞ്ഞത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News