ദുബായ് മാളിന്റെ പേരില്‍ ഇനി ദ ഇല്ല....

ദുബായ്- ദുബായുടെ അടയാളം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ദുബായ് മാള്‍ പേരുമാറ്റുന്നു. എന്നു പറയുമ്പോള്‍ വലിയ മാറ്റമൊന്നുമല്ല. പേരിലെ ദ എടുത്തുകളയുന്നു. ദ ദുബായ് മാള്‍ എന്നായിരുന്നു ഇതുവരെ പേര്, ഇനിയത് ദുബായ് മാള്‍ എന്ന് മാത്രമാകും.
തുടങ്ങി 14 വര്‍ഷത്തിന് ശേഷമാണ് ദുബായ് മാള്‍ പുതിയ പേര് പ്രഖ്യാപിച്ചത്.
'പുതിയ പേര് പക്ഷേ ഇപ്പോഴും നിങ്ങളുടെ പ്രിയപ്പെട്ട മാള്‍- പേര് മാറ്റത്തെക്കുറിച്ചുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്ത് ഷോപ്പിംഗ് മാള്‍ അധികൃതര്‍ പറഞ്ഞു.
'ഞങ്ങളുടെ മാളിന്റെ പുതിയ പേര് അവതരിപ്പിക്കുന്നു' എന്ന തലക്കെട്ടിലുള്ള വീഡിയോ ക്ലിപ്പ് ടിക്്കിലൂടെയാണ് പുറത്തുവിട്ടത്.  മാളിന്റെ പേരില്‍ ഒരു 'ദ' ഉണ്ടെന്ന് ഇപ്പോഴാണ് ശ്രദ്ധിക്കുന്നതെന്ന് ഒരു ഉപയോക്താവ് പറഞ്ഞു.
ദുബായ് ഡൗണ്‍ടൗണിലെ ദുബായ് മാള്‍, ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന റീട്ടെയ്ല്‍, ലൈഫ്‌സ്‌റ്റൈല്‍ ഡെസ്റ്റിനേഷനാണ്.  ഓരോ വര്‍ഷവും 100 ദശലക്ഷത്തിലധികം സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നതായി അതിന്റെ വെബ്‌സൈറ്റ് പറയുന്നു. 200ലധികം അന്താരാഷ്ട്ര ഡൈനിംഗ് അനുഭവങ്ങള്‍ക്കൊപ്പം 1,200ലധികം റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും ഇവിടെയുണ്ട്.

 

Latest News