Sorry, you need to enable JavaScript to visit this website.

ഇന്ത്യ-യു.എ.ഇ പങ്കാളിത്ത ഉച്ചകോടി ദുബായില്‍ തുടങ്ങി

ദുബായ്- ഇന്ത്യ-യു.എ.ഇ പങ്കാളിത്ത ഉച്ചകോടി ദുബായില്‍ തുടങ്ങി. സാമ്പത്തിക, വ്യാപാര, നിക്ഷേപ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ത്രിദിന ഉച്ചകോടിയില്‍ ഉല്‍പാദനം, സ്റ്റാര്‍ട്ടപ്, ആരോഗ്യസംരക്ഷണം, ഭക്ഷ്യസംസ്‌കരണം തുടങ്ങി ഇരുരാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന വിഷയങ്ങളില്‍ ഊന്നിയായിരിക്കും ചര്‍ച്ചകള്‍.
ദുബായ് ചേംബറില്‍ നടക്കുന്ന ഉച്ചകോടിയില്‍ സര്‍ക്കാര്‍, സ്വകാര്യ പ്രതിനിധികളും പങ്കെടുക്കും. ഇന്റര്‍നാഷനല്‍ ബിസിനസ് ലിങ്കേജ് ഫോറം (ഐ.ബി.എല്‍.എഫ്) ദുബായ് ചേംബറും സംയുക്തമായാണ് ത്രിദിന ഉച്ചകോടി സംഘടിപ്പിക്കുന്നത്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി എന്നിവര്‍ മുഖ്യാതിഥികളായി.
ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍, കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍ പുരി, ഈസ അബ്ദുല്ല അല്‍ ഗുറൈര്‍ (ചെയര്‍മാന്‍ ഈസ അല്‍ ഗുറൈര്‍ ഇന്‍വെസ്റ്റ്‌മെന്റ്), സന്ദീപ് സോമനി (ചെയര്‍മാന്‍ ഹിന്ദ് വെയര്‍ ലിമിറ്റ!ഡ്), നയന്‍ പട്ടേല്‍ (മുന്‍ ഫിക്കി പ്രസിഡന്റ്), കിഷോര്‍ മുസലെ (ചെയര്‍മാന്‍ അസ്ട്രാക് ഗ്രൂപ്പ്), രേണുക മേതില്‍ (മാനേജിങ് എഡിറ്റര്‍. ഫോബ്‌സ് ആഫ്രിക്ക) എന്നിവര്‍ ഉള്‍പ്പെടെ 10 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

 

Latest News