Sorry, you need to enable JavaScript to visit this website.

കാവി ബിക്കിനി വിവാദമാക്കിയവര്‍ക്ക് നന്ദി,  ഷാരൂഖിന്റെ പത്താന്‍ റിലീസിന് മുമ്പേ മെഗാ ഹിറ്റ് 

മുംബൈ-നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററിലേക്ക് എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് പത്താന്‍. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധ നേടിയ ചിത്രം ജനുവരി 25ന് തിയറ്ററില്‍ എത്തും. പത്താന്റേതായി പുറത്തുവന്ന പ്രമോഷണല്‍ മെറ്റീരിയലുകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആദ്യ ഗാനത്തിന്റെ പേരില്‍ വിവാദങ്ങളും ബഹിഷ്‌കരണാഹ്വാനങ്ങളും എസ്ആര്‍കെ ചിത്രത്തിനെതിരെ പൊട്ടിപ്പുറപ്പെട്ടെങ്കിലും അതൊന്നും തന്നെ പത്താനെ ബാധിച്ചില്ല. പത്താന്‍  തിയറ്ററില്‍ എത്താന്‍ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കി. ഈ അവസരത്തില്‍ ആരാധകരെ മന്നത്തില്‍ എത്തി കണ്ട ഷാരൂഖിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.
പൊതുവില്‍ എന്തെങ്കിലും വിശേഷ ദിവസങ്ങളില്‍ ആയിരിക്കും ഷാരൂഖ് ആരാധകരെ കാണാന്‍ എത്താറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം വൈകിട്ട് സര്‍പ്രൈസ് ആയി എസ് ആര്‍ കെ മന്നത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍, ആരാധകരും അത് ആഘോഷമാക്കി. ഷാരൂഖ് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ വീഡിയോ പങ്കുവച്ച് ആരാധകര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ടിക്കറ്റ് ബുക്കിങ്ങില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്നലെ മാത്രം 3,00,500 ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. ലിമിറ്റഡ് അഡ്വാന്‍സ് ബുക്കിങ്ങില്‍ 1.70 കോടി  രൂപ ചിത്രം നേടിയിരുന്നു. പിന്നാലെ നടന്ന പ്രീ ബുക്കിങ്ങില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് നടന്നതെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.
കോവിഡിനു ശേഷമുള്ള ബോളിവുഡ് റിലീസുകളില്‍ ബ്രഹ്മാസ്ത്ര മാത്രമാണ് പ്രീ റിലീസ് ബുക്കിംഗില്‍ പത്താന് മുന്നിലുള്ളത്. എന്നാല്‍ ബ്രഹ്മാസ്ത്രയുടെ റെക്കോര്‍ഡും പത്താന്‍ തകര്‍ക്കുമെന്നാണ് വിലയിരുത്തലുകള്‍.

Latest News