കാസര്‍കോട്ട് അമ്മയും മകളും മരിച്ച നിലയില്‍; മകളെ കൊന്ന് ആത്മഹത്യയെന്ന് നിഗമനം

കാസര്‍കോട്-കുണ്ടംകുഴിയില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി നീര്‍ക്കയയിലെ ചന്ദ്രന്റെ ഭാര്യ നാരായണി (46) മകള്‍ ശ്രീനന്ദ (12) എന്നിവരാണ് മരിച്ചത്. നാരായണി തൂങ്ങി മരിച്ച നിലയിലാണ്. മകള്‍ ശ്രീനന്ദയുടെ മൃതദേഹം വീടിനകത്ത് കിടപ്പുമുറിയിലായിരുന്നു.  മൃതദേഹത്തില്‍ പരിക്കുകളോ ചതവുകളോ കാണാനില്ലായിരുന്നു. പെണ്‍കുട്ടി മരിച്ചു കിടന്ന റൂമിന്റെ ജനാലയുടെ പുറത്തെ ഭാഗത്താണ് അമ്മയെ  തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വൈകുന്നേരം ആറു മണിയോടെയാണ് അമ്മയും മകളും  മരിച്ച വിവരങ്ങള്‍ പുറത്ത് അറിഞ്ഞത്. ശ്രീനന്ദ ഏഴാം തരം വിദ്യാര്‍ത്ഥിനിയാണ്.
മരിച്ച നാരായണിയുടെ ഭര്‍ത്താവ് ചന്ദ്രന്‍ ടൂറിസ്റ്റ് ബസുകളും ലോറിയും ഓടിക്കുന്ന െ്രെഡവര്‍ ആണ്. നാട്ടിലെ സ്‌കൂളില്‍ നിന്ന് കുട്ടികളെയും കൊണ്ട് പഠന യാത്ര പോയതാണ് ചന്ദ്രന്‍. ഫോണില്‍ വിളിച്ചപ്പോള്‍ വീട്ടില്‍ ആരും എടുക്കാത്തിരുന്നതിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള വീട്ടുകാരെ ചന്ദ്രന്‍  വിളിച്ചു പറഞ്ഞു. തുടര്‍ന്ന്  അയല്‍വാസികള്‍ പോയി നോക്കിയപ്പോള്‍ ആണ് അമ്മയും മകളും മരിച്ച നിലയില്‍ കിടക്കുന്നത്  കണ്ടത്. മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
വീട് പൊലീസ് പൂട്ടി സീല്‍ ചെയ്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ നാളെ രാവിലെ നടക്കും. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും. മരണ കാരണം അറിയാന്‍  പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടണമെന്ന് പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News