ബി. ബി. സി ഡോക്യുമെന്ററി ഹൈദരബാദ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ പ്രദര്‍ശിപ്പിച്ചു

ഹൈദരാബാദ്- ഗുജറാത്ത് കലാപത്തിലെ നരേന്ദ്ര മോഡിയുടെ ബന്ധം തുറന്നുകാട്ടുന്ന ബി. ബി. സി. ഡോക്യുമെന്ററി 'ഇന്ത്യ: ദി മോഡി ക്വസ്റ്റ്യന്‍' ഹൈദരബാദ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ പ്രദര്‍ശിപ്പിച്ചു. വിദ്യാര്‍ഥി സംഘടനയായ ഫ്രറ്റേണിറ്റിയാണ് സര്‍വകലാശാലയില്‍ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ഒരുക്കിയത്. 

ബി. ബി. സിയുടെ ഡോക്യുമെന്ററിയെ അധിക്ഷേപിക്കാനും വിലക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതിനെതിരെയുള്ള മുന്നറിയിപ്പെന്ന നിലയിലാണ് പ്രദര്‍ശനമൊരുക്കിയതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇരുന്നൂറോളം വിദ്യാര്‍ഥികളാണ് ഡോക്യൂമെന്ററി കാണാനെത്തിയത്. 

ബി. ബി. സി ഡോക്യുമെന്ററിയുടെ സോഷ്യല്‍മീഡിയ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ യൂട്യൂബിനോടും ട്വിറ്ററിനോടും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. യൂട്യൂബ് ലിങ്കുകള്‍ അടങ്ങിയ 50ലധികം ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്യാനും ട്വിറ്ററിനോട് കേന്ദ്രം ആവശ്യപ്പെട്ടു.

Tags

Latest News