രാജിവെച്ചത് കാലാവധി കഴിഞ്ഞതിനാലെന്ന് ശങ്കര്‍ മോഹന്‍

തിരുവനന്തപുരം- രാജിവെച്ചത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അല്ലെന്ന് കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറായിരുന്ന ശങ്കര്‍ മോഹന്‍. ചെയര്‍മാനാണ് രാജിക്കത്ത് നല്‍കിയിരിക്കുന്നതെന്നും ഞങ്ങളൊക്ക മാറിക്കഴിഞ്ഞാല്‍ സമരം തീരുമല്ലോ എന്നും രാജിക്ക് പിന്നാലെ ശങ്കര്‍ മോഹന്‍ പറഞ്ഞു.

'മൂന്ന് വര്‍ഷത്തെ കാലാവധി കഴിഞ്ഞപ്പോള്‍ ചെയര്‍മാനെ സമീപിച്ചതാണ്. ചെയര്‍മാന്റെ കൈയില്‍ രാജിക്കത്ത് നല്‍കി പറഞ്ഞിരുന്നു, എപ്പോള്‍ വേണമെങ്കിലും മുഖ്യമന്ത്രിയെ അറിയിച്ചോളൂ എന്ന്. ചെയര്‍മാന്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടാകും. ഞങ്ങളൊക്കെ മാറിക്കഴിഞ്ഞാല്‍ സമരം തീരുമല്ലോ'  ശങ്കര്‍ മോഹന്‍ പറഞ്ഞു.

ഇതുകൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ തീരില്ല എന്നാണല്ലോ വിദ്യാര്‍ഥികള്‍ പറഞ്ഞത് എന്ന ചോദ്യത്തിന്; 'ഞാന്‍ പോയാലും പ്രശ്‌നങ്ങള്‍ തീരില്ല അല്ലേ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഓരോ ആഴ്ചയും ഇത്തരത്തില്‍ അടച്ചിടല്‍ നീട്ടിക്കൊണ്ടു പോകാന്‍ സാധിക്കില്ലെന്നും അത് നിര്‍ത്താന്‍ വേണ്ടിയാണ് തങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News