Sorry, you need to enable JavaScript to visit this website.

പെരുമ ഉയർത്തി ജിദ്ദയിൽ പെരിന്തൽമണ്ണക്കാരുടെ ആഘോഷം

പെരിന്തൽമണ്ണ പെരുമയുടെ ഉദ്‌ഘാടന ച്ചടങ്ങ്


ജിദ്ദയിലെ പെരിന്തൽമണ്ണക്കാരുടെ കൂട്ടായ്മയായ 'പെൻ റിഫ്' എട്ടാം വാർഷികത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ പെരുമ എന്ന പേരിൽ സംഘടിപ്പിച്ച ആഘോഷത്തെക്കുറിച്ച്


എട്ടാം വാർഷികം ആഘോഷിക്കുന്ന ജിദ്ദയിലെ പെരിന്തൽമണ്ണ താലൂക്കിൽ നിന്നുള്ളവരുടെ കൂട്ടായ്മയായ പെൻ റിഫ് (പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം) പെരിന്തൽമണ്ണ പെരുമ എന്ന പേരിൽ ഷറഫിയയിലുള്ള റീഗൾ ഓഡിറ്റോറിയത്തിൽ വിപുലമായി എട്ടാം വാർഷികാഘോഷം സംഘടിപ്പിച്ചു.
പ്രശസ്ത പിന്നണി ഗായികയും അവതാരകയുമായ സുമി അരവിന്ദായിരുന്നു പരിപാടിയിലെ വിശിഷ്ടാതിഥി. പെൻറിഫ് ജിദ്ദയിലെ പെരിന്തൽമണ്ണ താലൂക്കിൽ പെട്ട പ്രവാസികൾക്ക് തണലായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയാണെന്ന് സെക്രട്ടറി അബ്ദുൽ മജീദ് തന്റെ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.
ആക്ടിംഗ് പ്രസിഡന്റ് അയ്യൂബ് മാസ്റ്റർ അധ്യക്ഷനായ യോഗത്തിൽ രക്ഷാധികാരി റീഗൾ മുജീബ് പെൻറിഫിന്റെ ആവശ്യകതയും മലയാളി കേന്ദ്രമായ ഷറഫിയയെ അതിന്റെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കി. അത് കൊണ്ടാണ് മലയാളികൾക്ക് ഒത്തുകൂടാൻ ഷറഫിയയിൽ ഒരു പുതിയ ഓഡിറ്റോറിയം ഒരുക്കിയതെന്നും മുജീബ് പറഞ്ഞു.


കെ.എം.സി.സി നേതാവ് അബൂബക്കർ അരിമ്പ്ര, ഒ.ഐ.സി.സി സാരഥി സക്കീർ ഹുസൈൻ എടവണ്ണ, നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം, മുസാഫിർ (മലയാളം ന്യൂസ്), പെൻറിഫിന്റെ ഉപദേശക സമിതി അംഗങ്ങളായ ലത്തീഫ്, നൗഫൽ, സത്താർ, ആഷിക് സംസാരിച്ചു. അക്ബർ നന്ദി പറഞ്ഞു..
റഹ്മത്ത് മുഹമ്മദ് ആലുങ്ങൽ ചിട്ടപ്പെടുത്തിയ ഒപ്പന സദസ്യരുടെ മനം കവർന്നു. റിമ ഷാജി, ഫാത്തിമ നസ്‌റീൻ, റാലിയ ഫർസാന, ഖദീജ മൻഹ, ഹന അബദുൽ മജീദ്, റിന ഹാരിസ്, റിഫ്ഹ നൗഫൽ  എന്നിവർ ചേർന്നാണ് ഒപ്പന അവതരിപ്പിച്ചത്. പെൻറിഫ് എക്‌സിക്യൂട്ടീവ് അംഗം ഹാരിസിന്റെ ഭക്തിഗാനത്തോടെ കലാപരിപാടികൾക്ക് തുടക്കമിട്ടു.
ദനീം അബ്ദുൽ മജീദിന്റെ സെമി ക്ലാസിക്കൽ നൃത്തം സദസ്യർക്ക് വേറിട്ട അനുഭവമായിരുന്നു. പെൻറിഫ് അംഗങ്ങളായ അസ്‌കറും
ആരിഫ  ഉവൈസും  ആലപിച്ച ഗാനം ഹൃദ്യമായി. അൻഷിഫ് അബൂബക്കർ ചിട്ടപ്പെടുത്തിയ നൃത്തം റിമ ഫാത്തിമ, മൻഹ ഉനൈസ്, നിയ ഷൗക്കത്ത്, മർവ ലത്തീഫ്, റിഫ്ഹ നൗഫൽ, ഫിദ സമീർ എന്നിവർ അരങ്ങിലെത്തിച്ചു. 

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


അയ്യൂബ ്മാസ്റ്റർ എഴുതി സംവിധാനം നിർവഹിച്ച നേർക്കാഴ്ച എന്ന സ്‌കിറ്റ് സമകാലിക വിഷയത്തിന്റെ നേർക്കാഴ്ച തന്നെയായിരുന്നു.
ഡോക്ടർ ഇന്ദു, സുബൈർ ആലുവ, സുനിൽ സെയ്ദ്, അബു വി.കെ, ഷംസു പാറൽ, മാസ്റ്റർ ഷയാൻ, അദ്‌നാൻ, മാസ്റ്റർ റസിൻ, മുഹമ്മദ് അമാൻ എന്നിവരാണ് സ്‌കിറ്റിൽ വേഷമിട്ടത്. ശബ്ദം, റെക്കോർഡിംഗ്, ഡബ്ബിംഗ് നടത്തിയത് പെൻറിഫ് പ്രോഗ്രാം കോർഡിനേറ്ററായ നൗഷാദ് ചാത്തല്ലൂരായിരുന്നു. തനതായ കലകളെ നിലനിർത്തുന്നതിന്റെ ഭാഗമായി അവതരിക്കപ്പെട്ട കോൽകളിയിൽ പങ്കെടുത്തത് ഹസൻ മേച്ചേരി, അബ്ദുൽ അസീസ് ഖാസിമി, മൊയ്തുട്ടി മങ്കട, അഷ്‌റഫ് പി.ടി, ജാഫർ, മുനീർ റഹ്മാനി, റഷീദ് കൂട്ടിലങ്ങാടി, ഷമീർ കൊളത്തൂർ എന്നിവരായിരുന്നു. സുമി അരവിന്ദിനു പുറമെ ജിദ്ദയിലെ പ്രശസ്ത ഗായകരായ മിർസ ശരീഫ്, ഡോക്ടർ ആലിയ, ഡോക്ടർ ഹാരിസ് എന്നിവർ ഗാനങ്ങളാലപിച്ചു.
സിന്ധു റോഷൻ, ദനീം അബ്ദുൽ മജീദ് എന്നിവർ അവതാരകരായിരുന്ന പരിപാടികൾക്ക് നേതൃത്വം നൽകിയത് മുജീബ് റീഗൾ, നൗഷാദ് ചാത്തല്ലൂർ, ഷമീം അയ്യൂബ്, ജുനൈദ അബ്ദുൽ മജീദ്, നൗഷാദ് പാലക്കൽ, ഷംസു, നൗഫൽ പാങ്ങ്, അസ്‌കർ, സത്താർ, അഷ്‌റഫ്, മുസ്തഫ കോഴിശ്ശേരി, ലത്തീഫ് കാപ്പുങ്ങൽ തുടങ്ങിയവരായിരുന്നു.

Latest News