Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോഡി പ്രതിക്കൂട്ടിൽ; വിശദീകരണവുമായി ബി.ബി.സി

ന്യൂദല്‍ഹി : ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്രമോഡി നേരിട്ട് ഉത്തരവാദിയെന്ന് വിശദീകരിക്കുന്ന ഡോക്യുമെന്ററിയെ സംബന്ധിച്ചുണ്ടായ വിവാദങ്ങളില്‍ വിശദീകരണവുമായി ബി ബി സി രംഗത്ത്.  വിവാദ വിഷയങ്ങളില്‍ വിശദീകരണത്തിന് ഇന്ത്യന്‍ സര്‍ക്കാരിന് അവസരം നല്‍കിയിരുന്നുവെന്നും കേന്ദ്രം പ്രതികരിച്ചില്ലെന്നും ബി ബി സി വ്യക്തമാക്കി.

ഡോക്യുമെന്ററി വിശദമായ ഗവേഷണങ്ങള്‍ക്ക് ശേഷമെടുത്തതാണ്. ബി ജെ പി നേതാക്കളുടെ ഉള്‍പ്പെടെ വിശദീകരണം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും  ബി ബി സി അധികൃതര്‍ വിശദീകരിച്ചു. ഗുജറാത്തില്‍ നടന്ന കൂട്ടക്കൊലപാതകങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് പങ്കുണ്ടെന്നാണ് ബി ബി സി ഡോക്യുമെന്ററിയില്‍ പറഞ്ഞിരുന്നത്. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബ്രീട്ടീഷ് രേഖകളെ ഉദ്ധരിച്ചുകൊണ്ടാണ് ചാനല്‍ ഡോക്യുമെന്ററി തയാറാക്കിയിരിക്കുന്നത്. ഇന്ത്യ: ദ മോഡി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററിയുടെ ആദ്യ ഭാഗമാണ് ബി.ബി.സി ഇപ്പോള്‍ സംപ്രേക്ഷണം ചെയ്തിരിക്കുന്നത്

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

2002ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോഡി നേരിട്ട് ഉത്തരവാദിയാണ്. ഗുജറാത്ത് കലാപത്തെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ ഇത്രയും കാലം പുറത്തുവിട്ടിരുന്നില്ല. ഇതിലെ വിവരങ്ങളാണ് തങ്ങള്‍ പുറത്തുവിടുന്നതെന്ന് ബി.ബി.സി അവകാശപ്പെട്ടത്.  ഡോക്യുമെന്ററിയില്‍ ബ്രിട്ടീഷ് സര്‍ക്കാറിലെ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിരുന്നവര്‍ റിപ്പോര്‍ട്ടിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. മുസ്‌ലീംകളെ ഉന്മൂലനം ചെയ്യാനുള്ള വ്യക്തമായ പദ്ധതി തയാറാക്കിയാണ് ഗുജറാത്ത് കലാപം നടന്നതെന്ന് ബി ബി സി പറയുന്നു.
ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ത്തിയ ബി ബി സിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തു വന്നു. 'അപകീര്‍ത്തികരമായ ആഖ്യാനങ്ങള്‍ക്കായി തയാറാക്കിയ പ്രചാരണ സാമഗ്രിയാണിതെന്നും പക്ഷപാതപരമായും വസ്തുനിഷ്ഠമല്ലാതെയും കൊളോണിയല്‍ മാനസികാവസ്ഥയിലും തയാറാക്കിയതാണെന്നു വ്യക്തമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലാത്ത സീരീസ് ആണിതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

 

 

Latest News