Sorry, you need to enable JavaScript to visit this website.

ഇഖാമ കാലാവധി കഴിഞ്ഞാൽ ഇസ്തിമാറ പുതുക്കാനാവുമോ?

ചോദ്യം:  ഇഖാമയുടെ കാലാവധി കഴിഞ്ഞാൽ വാഹന ഉടമാവകാശ കാർഡ് (ഇസ്തിമാറ) പുതുക്കാൻ സാധിക്കുമോ?

ഉത്തരം: ഇഖാമക്കു കാലാവധി ഉണ്ടെങ്കിൽ മത്രമേ ഇസ്തിമാറ പുതുക്കാൻ സാധിക്കൂ എന്നാണ് ട്രാഫിക് പോലീസ് അറിയിപ്പ്. അതുകൊണ്ട് ആദ്യം ഇഖാമ പുതുക്കുക. ശേഷം ഇസ്തിമാറ പതുക്കാം. ഇഖാമക്ക് കാലാവധി ഇല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസും പുതുക്കാനാവില്ല. 

ഇസ്തിമാറ പുതുക്കിയാൽ പുതിയ കാർഡ് വാങ്ങണോ?

ചോദ്യം: ഞാൻ അബ്ശിർ വഴി ഇസ്തിമാറ പുതുക്കി. നടപടിക്രമങ്ങൾ മുഴുവൻ അബ്ശിർ വഴിയാണ് പൂർത്തിയാക്കിയത്. ഇനി പുതിയ കാർഡ്  ട്രാഫിക് പോലീസ് ഡിപ്പാർട്ടുമെന്റിൽനിന്നു വാങ്ങേണ്ടതുണ്ടോ? അതോ പഴയ കാർഡ് തന്നെ മതിയോ? ഓൺലൈനിൽ കാലാവധി പുതുക്കിയതുകൊണ്ടു മാത്രം നടപടിക്രമങ്ങൾ പൂർത്തിയായോ?

ഉത്തരം: ഫീസ് അടച്ച് അബ്ശിർ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ഇസ്തിമാറ പുതുക്കിയിട്ടുണ്ടെങ്കിൽ അതു മതി. കാർഡിൽ കാലാവധി രേഖപ്പെടുത്താറില്ല. അതിനാൽ കാർഡ് പുതിയത് സംഘടിപ്പിക്കേണ്ടതില്ല. പഴയ കാർഡ് തന്നെ കൈവശം സൂക്ഷിച്ചാൽ മതിയാവും. പുതിയ സംവിധാനം വരുന്നതിനു മുമ്പ് എടുത്തിട്ടുള്ള കാലാവധി രേഖപ്പെടുത്തിയ കാർഡാണ് കൈവശമെങ്കിൽ ട്രാഫിക് ഡിപ്പാർട്ടുമെന്റിനെ സമീപിച്ച് പുതിയ കാർഡ് വാങ്ങേണ്ടതാണ്. പുതിയ കാർഡ് ആണെങ്കിൽ അതു കൈവശം സൂക്ഷിച്ചാൽ മതിയാവും. പുതുക്കൽ അബ്ശിർ സിസ്റ്റത്തിൽ മാത്രം നടത്തിയാൽ മതി. 

കാലാവധി തീർന്ന ലൈസൻസ് പിഴ

ചോദ്യം: കാലാവധി തീർന്ന ഡ്രൈവിംഗ് ലൈസൻസ് കൈവശം വെച്ച് വാഹനം ഓടിച്ച് പിടിക്കപ്പെട്ടാൽ പിഴ എത്രയാണ് അടയ്‌ക്കേണ്ടി വരിക?

ഉത്തരം: കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസുമായി വാഹനം ഓടിക്കുന്നവർക്ക് 300 മുതൽ 500 റിയാൽ വരെയാണ് പിഴ ചുമത്താറുള്ളത്. കാലവധി തീരുന്നതിനു മുമ്പായി ലൈസൻസ് പുതുക്കുന്നതാണ് സുരക്ഷിതം.
 

 

Latest News