ഇളയ കുഞ്ഞിന് പാലു കൊടുക്കാന്‍ അമ്മ വീട്ടില്‍ കയറി, മൂത്ത കുട്ടി കിണറ്റില്‍ വീണ് മരിച്ചു

കോട്ടയം -  വീട്ടു മുറ്റത്തു കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് ഒന്നരവയസുകാരി മരിച്ചു. മാങ്ങാനം ഒളവാപ്പറമ്പില്‍ ശാലുസുരേഷ്  നിബിന്‍ ബിജുവിന്റെയും രണ്ടാമത്തെ മകള്‍ നൈസാമോള്‍ ആണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചരയോടെ മാങ്ങാനം ലക്ഷം കോളനിയിലെ പഞ്ചായത്ത് കിണറ്റിന് സമീപത്താണ് സംഭവം.

വീടിനു സമീപത്തുള്ള കുട്ടികളുമായി കളിക്കുകയായിരുന്നു. ഇളയകുഞ്ഞിന് പാലുകൊടുക്കുന്നതിനായി അമ്മ വീടിനുള്ളിലേക്ക് പോയപ്പോഴായിരുന്നു ദുരന്തം.ഉയരം കുറഞ്ഞ സംരക്ഷണ ഭിത്തിയുള്ള കിണറിന്റെ സമീപത്തായി പാറപ്പൊടി കൂട്ടിയിട്ട നിലയിലായിരുന്നു. മണല്‍ക്കൂനയില്‍ കയറി കുട്ടി കളിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍  വീഴുകയായിരുന്നു. കുട്ടിയെ കാണാതെ വന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കിണറിനുള്ളില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ  പ്രദേശവാസികള്‍ ചേര്‍ന്ന് കുട്ടിയെ കിണറ്റില്‍ നിന്നെടുത്ത് മാങ്ങാനം മന്ദിരം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സഹോദരങ്ങള്‍: നിഷാന്‍, നിഷിദ.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News