മൂന്നു വയസ്സുകാരിക്ക് സ്‌കൂള്‍ ബസില്‍ പീഡനം; ഡ്രൈവര്‍ അറസ്റ്റില്‍

കണ്ണൂര്‍-മൂന്നു വയസുകാരിയെ സ്‌കൂള്‍ ബസില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ കണ്ണൂര്‍ നഗരത്തിലെ സ്‌കൂള്‍ ബസ് െ്രെഡവറായ വളപട്ടണം സഫിയ ക്വാര്‍ട്ടേഴ്‌സിലെ അനസിനെ (25) ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ടു മടങ്ങി വരുന്നതിനിടെയായിരുന്നു സംഭവം. കുട്ടി വീട്ടിലെത്തി മാതാവിനോട് വിവരം പറയുകയായിരുന്നു. മാതാവിന്റെ പരാതിയില്‍ വളപട്ടണം പോലീസ് കേസെടുത്തു. സംഭവം നടന്നത് ടൗണ്‍ പോലീസ് പരിധിയിലായതിനാല്‍ കേസ് അങ്ങോട്ടേക്ക് കേസ് മാറ്റുകയായിരുന്നു.     
കണ്ണൂര്‍  ജില്ലയില്‍ മൂന്നിടങ്ങളില്‍ പോക്‌സോ കേസില്‍ മൂന്നുപേരാണ് അറസ്റ്റിലായത്. കണ്ണൂര്‍ ടൗണ്‍, സിറ്റി, കണ്ണപുരം സ്‌റ്റേഷനുകളിലാണ് അറസ്റ്റ്.
സഹോദരങ്ങളായ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതിന് കണ്ണപുരത്ത് പഴയങ്ങാടി മുട്ട ഇര്‍ഷാദിനെ കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. ആറും പത്തും വയസ്സായ കുട്ടികളെയാണ് മാസങ്ങളായി യുവാവ് പീഡനത്തിനിരയാക്കിയത്. കണ്ണപുരം , പരിയാരം സ്‌റ്റേഷന്‍ പരിധിയില്‍ വെച്ചാണ് കുട്ടികളെ പീഡിപ്പിച്ചത്. ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസില്‍ വിവരം കൈമാറുകയും പെണ്‍കുട്ടികളുടെ മൊഴിയെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പോക്‌സോ നിയമ പ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു. കുട്ടികളുടെ മാതാവുമായുള്ള സൗഹൃദമാണ് കുട്ടികളെ പീഡിപ്പിക്കാന്‍ യുവാവിന് അവസരമൊരുക്കിയത്.
മറ്റൊരു സംഭവത്തില്‍ 13 കാരിയെ പീഡിപ്പിച്ച കണ്ണൂര്‍  കണ്ണോത്തുംചാലിലെ ബഷീറിനെ സിറ്റി പോലീസ് അറസ്റ്റു ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരനാണ് പ്രതി. പെണ്‍കുട്ടി ക്ലാസില്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിന് വിധേയയാക്കിയത്. കൗണ്‍സിലറോട് കുട്ടി കാര്യം പറയുകയും തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയുമായിരുന്നു. 2019 മുതല്‍ 2022 നവമ്പര്‍ വരെയുള്ള കാലയളവിലാണ് പീഡന ത്തിനിരയായതെന്നാണ് ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതി. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News