പെണ്‍കുട്ടിയെ ചുംബിച്ചുകൊണ്ട് സ്‌കൂട്ടര്‍ യാത്ര; വീഡിയോ വൈറലായി, യുവാവ് അറസ്റ്റില്‍

ലഖ്‌നൗ- ഉത്തര്‍പ്രദേശത്ത്  സ്‌കൂട്ടറില്‍ മുഖാമുഖം കെട്ടിപ്പിടിച്ച് പെണ്‍കുട്ടിയെ ചുംബിച്ച് യാത്ര ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഉസ്‌കൂട്ടര്‍ ഓടിച്ച 23 വയസ്സുകാരനായ വിക്കി ശര്‍മയാണ് അറസ്റ്റിലായത്. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നു പോലീസ് പറഞ്ഞു. യുവാവിന്റെ സ്‌കൂട്ടര്‍ പിടിച്ചെടുത്തിട്ടുമുണ്ട്.
കഴിഞ്ഞദിവസം വിഡിയോ വൈറലായതിനു പിന്നാലെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മോട്ടര്‍ വാഹനനിയമം ലംഘിച്ചാണ് ഇരുവരും യാത്ര ചെയ്തതെന്നു പോലീസ് പറഞ്ഞു. സ്‌കൂട്ടര്‍ ഓടിക്കുന്നയാളെ പെണ്‍കുട്ടി കെട്ടിപ്പിടിച്ച് ചുംബിക്കുന്നതാണ് വിഡിയോയില്‍ കാണാം. വിഡിയോയില്‍ കാണുന്ന രണ്ടുപേരും യുവതികളാണെന്ന തരത്തില്‍  പ്രചാരണമുണ്ടായിരുന്നു.

 

Latest News