ഖമീസ് മുശൈത്ത്- പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി പുതിയ വിസയില്‍ തിരിച്ചെത്തിയ കൊടുങ്ങല്ലൂര്‍ സ്വദേശി രണ്ട് മാസം തികയുംമുമ്പ് വീണ്ടും നാട്ടിലേക്ക് വിമാനം കയറി.  പ്രതീക്ഷിച്ച ജോലിയല്ലെന്നു പറഞ്ഞാണ് സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ ഇദ്ദേഹം മടങ്ങിയത്. മുന്‍ പ്രവാസി ആയിരുന്ന ഇദ്ദേഹത്തിന് സുഹൃത്താണ് വിസ സംഘടിപ്പിച്ചു നല്‍കിയിരുന്നത്.
ചെറിയ വെള്ളം വണ്ടി ഓടിക്കാനാണെന്നു പറഞ്ഞാണ് ട്രൈലർ ഓടിക്കാനുള്ള വിസ നല്‍കിയതെന്ന് പറയുന്നു. സൗദിയില്‍ എത്തിയ ഇദ്ദേഹത്തിന് സ്‌പോണ്‍സര്‍ വലിയ വാഹനം ഓടിക്കാന്‍ നല്‍കിയതോടെ മുമ്പ് നാല് വര്‍ഷം ഹൗസ് ഡ്രൈവവര്‍ ആയി ജോലി ചെയ്ത തനിക്ക് വലിയ വാഹനം ഓടിച്ച് പരിചയമില്ലെന്ന് അറിയിക്കുകയായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
തുടര്‍ന്ന് ഡ്രൈവിംഗ് പഠിക്കാനും പുതിയ ലൈസന്‍സ് എടുക്കാനും സൗകര്യം ചെയ്യാമെന്ന് സ്‌പോണ്‍സര്‍ അറിയിച്ചെങ്കിലും നാട്ടിലേക്ക് മടങ്ങാനാണ് താല്‍പര്യം പ്രകടിപ്പിച്ചത്. മറ്റൊരു സ്‌പോണ്‍സറുടെ കീഴിലേക്ക് വിസ മാറ്റി നല്‍കാനും സ്‌പോണ്‍സര്‍ തയാറായിരുന്നു.  
വിസക്ക് യാതൊരുവിധ സാമ്പത്തിക ബാധ്യതയും ഇല്ലാതെ സൗദിയിലെത്തിയ ഇദ്ദേഹം തനിക്ക് കഷ്ടപ്പാടാണെന്ന്  നാട്ടില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് മകള്‍ സ്ഥലം എം.പിക്ക് പരാതി നല്‍കി. വാപ്പയെ രക്ഷിച്ച് നാട്ടിലെത്തിക്കണമെന്ന് അഭ്യര്‍ഥിച്ച് മകള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു.
എം.പി വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടു. അസീറിലെ സി.സി.ഡബ്ല്യു  മെമ്പര്‍മാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സി.സി.ഡബ്ല്യു മെമ്പര്‍ ഹനീഫ മഞ്ചേശ്വരം ഇടപെട്ട് ഇദ്ദേഹത്തിന് ആഴ്ചകളോളം സംരക്ഷണം ഒരുക്കി.
പ്രവാസ ലോകത്ത് നിരവധി പേര്‍ ദുരിതമനുഭവിക്കുമ്പോഴാണ്  നല്ലൊരു സ്‌പോണ്‍സറേയും മികച്ച ജോലി സാധ്യതകളേയും നിരസിച്ച് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങിയതെന്ന് സമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു. 'ബെസ്റ്റ് വേ കള്‍ച്ചറല്‍ സൊസൈറ്റി ' ഖമീസ് മുശൈത്ത് അംഗങ്ങളാണ് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നല്‍കിയത്. ബുധനാഴ്ച രാവിലെ നാട്ടിലേക്ക് വിമാനം കയറുകയും ചെയ്തു.
ഇത്തരക്കാര്‍ സോഷ്യല്‍ മീഡിയ വഴി നടത്തുന്ന പ്രചരണം തെറ്റായ ധാരണയാണ് സൃഷ്ടിക്കുന്നത്. ഗള്‍ഫിലേക്ക് വരുന്നവര്‍ ഉത്തമ ബോധ്യത്തോടേയും സാഹചര്യങ്ങളെ തരണം ചെയ്യാനുള്ള മനക്കരുത്തോടെയും വിമാനം കയറണമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ ഉണര്‍ത്തുന്നു.

	
	
                                    
                                    
                                    
                                    
                                    
                                    




