Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പഠിച്ച കലാലയത്തിൽ മുഖ്യാതിഥിയായി; നടി സുരഭിക്ക് സ്വപ്‌ന സാക്ഷാത്കാരം

മഹാത്മാഗാന്ധി സർവകലാശാല ഗ്ലോബൽ അക്കാദമിക് കാർണിവലിന്റെ ഉദ്ഘാടനച്ചടങ്ങിൽ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം നടി സുരഭി ലക്ഷ്മി നിർവഹിക്കുന്നു.

കോട്ടയം- സർവകലാശാലയുടെ പൂർവ വിദ്യാർഥിനിയായിരുന്ന നടി സുരഭി ലക്ഷ്മിക്ക് ഒരു സ്വപ്‌ന സാക്ഷാത്കാരമായിരുന്നു അത്. താൻ ഇഷ്ടപ്പെടുന്ന സർവകലാശാലയുടെ പ്രധാന ചടങ്ങിൽ മുഖ്യാതിഥിയായിരിക്കുന്നു. തന്റെ സന്തോഷം പൂർണമായി തന്നെ സുരഭി വേദിയിലും വാക്കുകളിലും പ്രകടിപ്പിച്ചു. ചലച്ചിത്ര നടി എന്ന നിലയിലോ മറ്റേതെങ്കിലും മേഖലയിൽ ഉന്നത നിലയിൽ എത്തിയ ശേഷമോ മഹാത്മാ ഗാന്ധി സർവകലാശാലയിൽ ഒരു പരിപാടിയുടെ വേദിയിൽ വരുന്ന കാലം ഒരിക്കൽ സ്വപ്നം കണ്ടിരുന്നു. 
സുന്ദരമായ ആ സ്വപ്‌നത്തിന്റെ സാക്ഷാത്കാരമാണിത്. അത് സർവകലാശാലയുടെ സുപ്രധാന ചുവടുവെപ്പായ അക്കാദമിക് കാർണിവൽ വേദിയിലായതിൽ ഏറെ സന്തോഷം - ദേശീയ പുരസ്‌കാരം നേടിയ സുരഭി പറഞ്ഞു. യുനോയ 2023 ഗ്ലോബൽ അക്കാദമിക് കാർണിവലിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിനൊപ്പം സർവകലാശാല കാമ്പസിൽ പഠിച്ച കാലത്തിന്റെ ഓർമകളും നടി സുരഭി ലക്ഷ്മി വേദിയിൽ പങ്കുവെച്ചു.  
സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ എം.ഫിൽ കോഴ്‌സിനു വേണ്ടിയാണ് ആദ്യം ഇവിടെ എത്തിയത്. അക്കാലത്ത് സഹപാഠിയായിരുന്ന സംവിധായകൻ ദിലീഷ് പോത്തന്റെ വീട്ടിൽ താമസിച്ചായിരുന്നു പഠനം. കോട്ടയത്ത് അന്ന് താമസത്തിന് അത്ര സൗകര്യം ഉണ്ടായിരുന്നില്ല.  ചലച്ചിത്ര രംഗത്തേക്ക് വഴിതുറന്ന സംവിധായകൻ ജയരാജ് സാറിന്റെ നാട് എന്ന നിലക്കും കോട്ടയത്തോട് പ്രത്യേക അടുപ്പമുണ്ട് -സുരഭി പറഞ്ഞു. അക്കാദമിക് കാർണിവലിനോടനുബന്ധിച്ചുള്ള ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം സുരഭി നിർവഹിച്ചു. 
നൂതനമായ അറിവന്വേഷണങ്ങളുടെ വഴിയിലാണ് മഹാത്മാഗാന്ധി സർവകലാശാല മുന്നോട്ടു പോകുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. സർവകലാശാല സംഘടിപ്പിച്ച ഗ്ലോബൽ അക്കാദമിക് കാർണിവൽ യുനോയ 2023 ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.എം.ജി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, പ്രോ-വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ, സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ്  പി.കെ. ഹരികുമാർ, സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. പി. ഹരികൃഷ്ണൻ,  രജിസ്ട്രാർ ഡോ. ബി. പ്രകാശ് കുമാർ യൂനിവേഴ്‌സിറ്റി യൂനിയൻ ചെയർപേഴ്‌സൺ ജിനീഷ രാജൻ എന്നിവർ പങ്കെടുത്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News