Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദുബായ് സഞ്ചാരികളുടെ പ്രിയലക്ഷ്യം, വീണ്ടും ബഹുമതി

ദുബായ്- ബുധനാഴ്ച പ്രഖ്യാപിച്ച ട്രിപ് അഡ്വൈസര്‍ ട്രാവലേഴ്‌സ് ചോയ്‌സ് അവാര്‍ഡുകള്‍ പ്രകാരം 2023ല്‍ ലോകത്തിലെ ഏറ്റവും മികച്ച ഹോളിഡേ ഡെസ്റ്റിനേഷനായി ദുബായ് തിരഞ്ഞെടുക്കപ്പെട്ടു  ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ദുബായ് ഈ ബഹുമതി നേടുന്നത്.
2021 നവംബര്‍ 1 മുതല്‍ 2022 ഒക്ടോബര്‍ 31 വരെ ട്രിപ് അഡ്വൈസറിന്റെ വെബ്‌സൈറ്റില്‍ സമര്‍പ്പിച്ച ദശലക്ഷക്കണക്കിന് യാത്രക്കാരുടെ അവലോകനങ്ങളെ അടിസ്ഥാനമാക്കിയാണ് സഞ്ചാരികളുടെ ഇഷ്ട  നഗരങ്ങള്‍ തിരഞ്ഞെടുത്തത്.
ദുബായിയെ വിനോദസഞ്ചാരത്തിനും ബിസിനസ്സിനും ലോകത്തിലെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമാക്കി മാറ്റാനുള്ള നേതൃത്വത്തിന്റെ കാഴ്ചപ്പാടാണ് ആഗോള സഞ്ചാരികളുടെ ഉയര്‍ന്ന റാങ്കിംഗ് പ്രതിഫലിപ്പിക്കുന്നത്. ആഗോള സംഭവങ്ങളുടെ മുന്‍നിര വേദിയായി ദുബായ് ഉയര്‍ന്നുവരുന്നു.  പ്രതിഭകള്‍ക്കും സംരംഭങ്ങള്‍ക്കും ഏറ്റവും ആകര്‍ഷകമായ ദുബായ് അടുത്ത ദശകത്തില്‍ ആഗോള സഞ്ചാരികള്‍ക്കിടയില്‍ പ്രിയങ്കരമെന്ന പദവി ഉറപ്പിക്കുന്നത് തുടരും-ദുബായ് കിരീടാവകാശിയും ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.
2023ലെ ഏറ്റവും ജനപ്രിയമായ യാത്രാ ലക്ഷ്യസ്ഥാനങ്ങള്‍:

     1. ദുബായ്, യു.എ.ഇ
     2 ബാലി, ഇന്തോനേഷ്യ
     3 ലണ്ടന്‍, യുകെ
     4 റോം, ഇറ്റലി
     5 പാരീസ്, ഫ്രാന്‍സ്
     6 കാന്‍കണ്‍, മെക്‌സിക്കോ
     7 ക്രീറ്റ്, ഗ്രീസ്
     8 മാരാകേഷ്, മൊറോക്കോ
     9 ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്
     10 ഇസ്താംബുള്‍, തുര്‍ക്കി

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Tags

Latest News