Sorry, you need to enable JavaScript to visit this website.

പെരുന്നാളിന് കേരളത്തില്‍  താരയുദ്ധം 

പെരുന്നാള്‍ സീസണില്‍  വമ്പന്‍ സിനിമകളാണ് റിലീസിനൊരുങ്ങുന്നത്. മലയാളത്തില്‍ വീണ്ടുമൊരു താരയുദ്ധം ഒരുങ്ങുകയാണ്. മമ്മൂട്ടിയും മോഹന്‍ലാലും നേര്‍ക്കുനേര്‍ മത്സരിക്കാനൊരുങ്ങുന്നു. മമ്മൂട്ടി ഈ വര്‍ഷത്തെ നാലാമത്തെ ചിത്രവുമായി വരുമ്പോള്‍ മോഹന്‍ലാല്‍ ഈ വര്‍ഷത്തെ ആദ്യ ചിത്രവുമായിട്ടാണ് എത്തുന്നത്.  കോളിവുഡില്‍ നിന്നും രജനികാന്തിന്റെ കാലാ ജൂണ്‍ ആദ്യ ആഴ്ചയോടെ എത്തുകയാണ്. ഒപ്പം ഹോളിവുഡില്‍ നിന്നും ജുറാസിക് വേള്‍ഡ് 2വും എത്തുന്നു. ഒരേ ദിവസവും അടുത്തടുത്ത ദിവസങ്ങളിലുമായി മലയാളത്തിലെ യുവതാരങ്ങളുടെ സിനിമകളും തിയറ്ററുകളിലേക്ക് എത്തുകയാണ്.  
 മോഹന്‍ലാലിന്റെ നീരാളിയും മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികളും റിലീസിനൊരുങ്ങുന്നത് ജൂണിലാണ്. സജു തോമസിന്റെ തിരക്കഥയില്‍ ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളി ഒരു അഡ്വഞ്ചര്‍ ത്രില്ലറാണ്.  ക്യാപ്റ്റന് ശേഷം ജയസൂര്യ നായകനായി അഭിനയിക്കുന്ന സിനിമയാണ് ഞാന്‍ മേരിക്കുട്ടി. ഈദ് ലക്ഷ്യം വെച്ചെത്തുന്ന സിനിമ ജൂണ്‍ 15 നാണ് റിലീസ് ചെയ്യുന്നത്. കോസ്റ്റിയൂം ഡിസൈനറായ റോഷ്‌നി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് മൈ സ്‌റ്റോറി. പൃഥ്വിരാജും പാര്‍വ്വതിയും നായിക നായക•ാരായി അഭിനയിക്കുന്ന സിനിമയും ജൂണ്‍ 15 ന് എത്തും. ഒരിടവേളയ്ക്ക് ശേഷം നസ്രിയ നസിം തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് മൈ സ്‌റ്റോറി. സ്ട്രീറ്റ്‌ലൈസ്റ്റ്‌സ്, പരോള്‍, അങ്കിള്‍ എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ നാലാമത്തെ സിനിമയായിട്ടാണ് അബ്രഹാമിന്റെ സന്തതികള്‍ വരുന്നത്. സംവിധായകന്‍ ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമ ജൂണ്‍ 16 റിലീസ് ചെയ്യും.

Latest News