ചിക്കനും മയോണൈസും കഴിച്ച ഏഴ് കുട്ടികള്‍ക്ക് ഛര്‍ദിയും വയറുവേദനയും

കണ്ണൂര്‍- ചിക്കന്‍ കഴിച്ചതിനെ തുടര്‍ന്ന് വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ട ഏഴു വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ നിത്യാനന്ദ ഭവന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ  വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.  പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച കുട്ടികളെ നിരീക്ഷിച്ച് വരികയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍ അറിയിച്ചു.
 ഒരു കുട്ടിയുടെ വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷണമാണ് കുട്ടികള്‍ കഴിച്ചതെന്നും ചിക്കനോടൊപ്പം മയോണൈസും കഴിച്ചതായി പറയുന്നു. നിരീക്ഷണത്തിനു ശേഷം കുട്ടികളെ ഇന്നു തന്നെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശങ്കപ്പെടാനില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News