VIDEO വിശുദ്ധ മക്കയിലേക്കുള്ള പാതയില്‍ പച്ച പുതച്ച കുന്നുകള്‍, കാഴ്ചയോടൊപ്പം ചൂടേറും ചര്‍ച്ചയും

മക്ക- സന്ദര്‍ശകരെ ആകര്‍ഷിച്ച് വിശുദ്ധ മക്കയിലേക്കുള്ള പാതയില്‍ പച്ച പുതച്ച മലനിരകള്‍. കഴിഞ്ഞയാഴ്ച പെയ്ത കനത്ത മഴക്കുപിന്നാലെയാണ് കുന്നുകള്‍ പച്ചയണിഞ്ഞത്. രണ്ടാഴ്ച മുമ്പുവരെ വരണ്ടുണങ്ങിയിരുന്ന കുന്നുകള്‍ മനോഹര കാഴ്ചയൊരുക്കിയത് സോഷ്യല്‍ മീഡയിയയേും ചിത്രങ്ങളാലും വീഡിയോകളാലും സമ്പന്നമാക്കി.
വരണ്ട മരുഭൂമി കാലാവസ്ഥയുള്ള സ്ഥലങ്ങളായി കണക്കാക്കപ്പെടുന്ന പടിഞ്ഞാറന്‍ സൗദി അറേബ്യയിലെ നിരവധി പ്രദേശങ്ങള്‍ ചെടികള്‍ കൊണ്ട് മൂടിയ നിലയിലുള്ള ഉപഗ്രഹ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചക്കാണ് വഴി തുറന്നത്.  
മരുഭൂമി പ്രദേശങ്ങള്‍ ഹരിത കേന്ദ്രങ്ങളായി മാറിയത് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുളള ചര്‍ച്ചക്കൊപ്പം പ്രവാചകന്റെ ഹദീസ് ഉദ്ധരിച്ച് ലോകാവസാനത്തിന്റെ സൂചനയിലേക്കും വിഷയമായി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും ഡിസംബര്‍ മുതല്‍ പല തവണ കനത്ത മഴ പെയ്തു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അസാധാരണമാംവിധം ദിവസങ്ങള്‍ നീണ്ടുനിന്ന മഴ കനത്ത തോതില്‍ തന്നെ പെയ്യുകയുമുണ്ടായി.  
സമൃദ്ധമായ മഴയുടെ ഫലമായാണ് രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ പച്ച സസ്യങ്ങള്‍ ധാരാളമായി കാണപ്പെടുന്നത്.  മരുഭൂപ്രദേശങ്ങള്‍ പഴയതുപോലെ  നദികളിലേക്കും പച്ചപ്പിലേക്കും മടങ്ങുമെന്ന പ്രവാചക വചനമുണ്ടെന്നാണ് ലോകാവസാനത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് വീഡിയോകളും ഫോട്ടോകളും പങ്കുവെക്കുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ വിശദീകരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ ഒരു കാലത്ത് ധാരാളം നദികളുണ്ടായിരുന്നുവെന്ന് പടിഞ്ഞാറന്‍ ശാസ്ത്രജ്ഞരുടേയും കാലവാസ്ഥാ വിദഗ്ധരുടേയും വിശദീകരണങ്ങളും ഷെയര്‍ ചെയ്യപ്പെടുന്നു.
ഈ വര്‍ഷത്തെ അസാധാരണ മഴ സൗദിയുടെ പലഭാഗങ്ങളിലും വെള്ളക്കെട്ടുകളും അപ്രതീക്ഷിത നദികളും രൂപപ്പെടാന്‍ കാരണമായിരുന്നു.

 

Latest News