Sorry, you need to enable JavaScript to visit this website.

'പട്ടിണി കിടക്കുന്നവര്‍ കളികാണേണ്ട എന്ന പരാമര്‍ശം വരുത്തിവെച്ച വിന ഇന്നലെ നേരില്‍കണ്ടു, മന്ത്രിക്കെതിരെ പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ- ശ്രീലങ്ക ഏകദിനം മത്സരത്തില്‍ കാണികള്‍ കുറഞ്ഞതിന് കായികമന്ത്രിയെ  വിമര്‍ശിച്ച് മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. കളിയെ പ്രോത്സാഹിപ്പിക്കേണ്ടവര്‍ നടത്തിയ അനാവശ്യ പരാമര്‍ശങ്ങള്‍ക്ക് ഈ ദുസ്ഥിതിക്ക് കാരണമായിട്ടുണ്ടെന്നും നഷ്ടം കെ സി എക്ക് മാത്രമല്ല, സര്‍ക്കാരിന് കൂടിയാണെന്ന് ഇത്തരം പരാമര്‍ശം നടത്തുന്നവര്‍ മനസിലാക്കണമെന്നും ഫേസ്ബുക്കില്‍ ബുക്കില്‍ കുറിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം :

കാര്യവട്ടം സ്റ്റേഡിയത്തില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം കാണാന്‍ കഴിഞ്ഞവര്‍ മഹാഭാഗ്യവാന്മാരാണെന്ന് പറയാം
വീരാട് കോലിയും ശുഭ്മന്‍ഗില്ലും നിറഞ്ഞാടിയതുംഎതിരാളികളെ എറിഞ്ഞൊതുക്കീക്കൊണ്ട് സിറാജ് നടത്തിയ ഉജ്വല പ്രകടനവും വിജയത്തിന്റെ വഴി എളുപ്പമാക്കി. കളിയിലെ ഓരോ ഓവറും പ്രത്യേകതകള്‍നിറഞ്ഞതും ആവേശം കൊള്ളിക്കുന്നതുമായിരുന്നു. നിര്‍ഭാഗ്യത്തിന് ഒഴിഞ്ഞ ഗ്യാലറിയാണ് കളിക്കാരെ സ്വീകരിച്ചത്. ഇത് പരിതാപകരമാണ്. പ്രധാനപ്പെട്ട മല്‍സരങ്ങള്‍ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് തിരിച്ചടിയാകും.
കളിയെ പ്രോല്‍സാഹിപ്പിക്കേണ്ടവര്‍ നടത്തിയ അനാവശ്യ പരാമര്‍ശങ്ങള്‍ ഈ ദുസ്ഥിതിക്ക് കാരണമായിട്ടുണ്ട്. കായിക രംഗത്തെ പരമാവധി പ്രോല്‍സാഹിപ്പിക്കുവാന്‍ ബാധ്യതപ്പെട്ടവര്‍ കായിക പ്രേമികളുടെ അവകാശത്തെ തടയാന്‍ ശ്രമിക്കരുത്. വിവാദങ്ങള്‍ക്ക് പകരം വിവേകത്തിന്റെ വഴി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


''പട്ടിണി കിടക്കുന്നവര്‍ കളികാണേണ്ട''എന്ന പരാമര്‍ശം . വരുത്തിവെച്ച വിന ഇന്നലെ നേരില്‍കണ്ടു. നാല്‍പതിനായിരത്തോളം ടിക്കറ്റ് വിറ്റ സ്ഥലത്ത്
ആറായിരമായി ചുരുങ്ങിയതില്‍ വന്ന നഷ്ടം കെ സി എക്ക് മാത്രമല്ല
സര്‍ക്കാറിന് കൂടിയാണെന്ന് പരാമര്‍ശക്കാര്‍ ഇനിയെങ്കിലൂം മനസ്സിലാക്കണം.
ഇന്റര്‍ നാഷനല്‍ മല്‍സരങ്ങള്‍ നഷ്ടപ്പെട്ടാല്‍ നഷ്ടം ക്രിക്കറ്റ് ആരാധകര്‍ക്കും
സംസ്ഥാന സര്‍ക്കാരിനുമാണ്.
----

 

 

Latest News