Sorry, you need to enable JavaScript to visit this website.

ജോഷിമഠില്‍ എന്തും സംഭവിക്കാം, രണ്ടു വലിയ  ഹോട്ടലുകള്‍ ഇന്നലെ രാത്രി മുതല്‍ ചെരിയാന്‍ തുടങ്ങി

ന്യൂദല്‍ഹി- ജോഷിമഠില്‍ സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. നഗരത്തിലെ രണ്ടു ഹോട്ടലുകള്‍ കൂടി ചെരിഞ്ഞ് അപകടാവസ്ഥയിലായി. നഗരത്തിലെ സ്നോ ക്രസ്റ്റ്, കോമറ്റ് എന്നീ ഹോട്ടലുകള്‍  വലുതായി ചരിഞ്ഞ അപകടാവസ്ഥയിലായി. 233 കുടുംബങ്ങളെ ഇതുവരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. 826 കെട്ടിടങ്ങള്‍ അപകടകരമാണെന്ന് മാര്‍ക്ക് ചെയ്തു. ഇതില്‍ 165 എണ്ണം അതീവ അപകടാവസ്ഥയിലാണ്.
ഇതിനിടെ, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വിവേചനം ആരോപിച്ച് പ്രതിഷേധവുമായി രാത്രി നാട്ടുകാര്‍ രംഗത്ത് വന്നു. നിരവധി കെട്ടിടങ്ങളിലെ വിള്ളലുകള്‍ വലുതായി. 
അപകടാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് പൊളിക്കാന്‍ ആരംഭിച്ച ഹോട്ടല്‍ മലരിയില്‍, ഹോട്ടല്‍ മൗണ്ടൈന്‍ വ്യൂ എന്നിവയുടെ പിന്‍ഭാഗത്തുള്ള വീടുകളില്‍ താമസിച്ചിരുന്നവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ആദ്യഘട്ട നഷ്ടപരിഹാരത്തുക ലഭിച്ചില്ല, 12 ദിവസങ്ങളായി പുനരധിവാസം സംബന്ധിച്ച് സര്‍ക്കാര്‍ മൗനം പാലിക്കുന്നു തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം നടക്കുന്നത്.
പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെങ്കിലും സമരക്കാര്‍ പിന്മാറാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. കലക്ടര്‍ നേരിട്ട് ചര്‍ച്ച നടത്തുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ അര്‍ദ്ധരാത്രിയോടെയാണ് സമരം അവസാനിപ്പിച്ചത്.

Latest News