Sorry, you need to enable JavaScript to visit this website.

ഇത് ആ പിഞ്ചുകുഞ്ഞിന്റെ രണ്ടാം ജന്മമാണ്, കൊച്ചിയിലെ റെയില്‍പാളത്തില്‍ നിമിഷങ്ങള്‍ക്കുള്ളിലെ അത്ഭുതകരമായ രക്ഷപ്പെടല്‍

കൊച്ചി: ഇത് ആ പിഞ്ചു കുഞ്ഞിന്റെ രണ്ടാം ജന്മമാണെന്ന കാര്യം തീര്‍ച്ചയാണ്. നിമിഷങ്ങള്‍ക്കുള്ളിലാണ് ഈ കുട്ടി കുതിച്ചു പായുന്ന ട്രെയിനിനു മുന്നില്‍ നിന്ന് രക്ഷപ്പെട്ടത്. ട്രെയിന്‍ വരുന്നതിനിടെ അമ്മയുടെ കൈവിട്ട് പാളത്തിലേക്ക് ഓടിയ നാലുവയസുകാരനാണ് അത്ഭുതകരമായി രക്ഷപെട്ടത്.  എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. കോഴിക്കോടേക്ക് പോകാനായി സ്റ്റേഷനിലേക്ക് വന്ന കുടുംബത്തിലെ കുട്ടിയാണ് അമ്മയുടെ കൈവിട്ട് പാളത്തിനപ്പുറം നിന്ന അച്ഛനരികിലേക്ക് ഓടിയത്. എന്നാല്‍ ഈ സമയം ട്രെയിന്‍ തൊട്ടരികില്‍ എത്തിയിരുന്നു. പാളത്തിനരികില്‍ വീണുപോയ കുട്ടിയെ അച്ഛന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വലിച്ചുമാറ്റുകയായിരുന്നു.

കോഴിക്കോട് ഭാഗത്തേക്ക് പോകാനായി എത്തിയ ഭര്‍ത്താവും ഭാര്യയും മൂന്നു കുട്ടികളും അമ്മൂമ്മയും ഉള്‍പ്പെടുന്ന കുടുംബത്തിലെ കുട്ടിയാണ് അപകടത്തില്‍ നിന്ന് അത്ഭുകരമായി രക്ഷപ്പെട്ടത്. നോര്‍ത്ത് മെട്രോ സ്റ്റേഷന്‍ ഭാഗത്തു നിന്നാണ് ഇവര്‍ പാളം മറികടന്ന് ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് വന്നത്. മേല്‍പ്പാലം അറ്റകുറ്റപ്പണിയ്ക്കായി അടച്ചിട്ടിരിക്കുന്നതിനാല്‍ ട്രാക്കിലെ ട്രോളി വേയിലൂടെയാണ് ഇവര്‍ വന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിന്‍ സ്റ്റേഷനിലേക്ക് വന്നുകൊണ്ടിരിക്കുന്നത് കണ്ട ഇവര്‍ ധൃതിപിടിച്ച് പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഭര്‍ത്താവ് രണ്ടു കുട്ടികളുമായി ആദ്യം പാളം മുറിച്ചു കടന്നു. അപ്പോഴേക്കും ട്രെയിന്‍ അടുത്തെത്തിയതിനാല്‍ അമ്മയും ഒരു കുട്ടിയും അമ്മൂമ്മയും പാളം മുറിച്ചു കടന്നില്ല. എന്നാല്‍ അതിനിടെ അമ്മയുടെ കൈവിട്ട് നാലുവയസുകാരന്‍ ട്രാക്കിന് അപ്പുറത്തുനിന്ന് അച്ഛന്റെ അരികിലേക്ക് ഓടുകയായിരുന്നു. ട്രെയിന്‍ തൊട്ടരികില്‍ എത്തിയപ്പോഴായിരുന്നു. ഈ കാഴ്ച കണ്ട് കുട്ടിയുടെ അമ്മയും അമ്മൂമ്മയും ഉറക്കെ നിലവിളിച്ചു. സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരും സ്തംബ്ധരായിപ്പോയി.

അച്ഛനരികിലേക്ക് ഓടിയ കുട്ടി പാളം മുറിച്ചുകടക്കുന്നതിനിടെ മറിഞ്ഞുവീഴുകയും ചെയ്തു. ഇതുകണ്ട അച്ഛന്‍ ഉടന്‍ കുട്ടിയെ വലിച്ചു മാറ്റുകയായിരുന്നു. കുട്ടി ഓടുന്നതു കണ്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചിരുന്നതായാണ് സൂചന. എന്നാല്‍ ഏതാനും ബോഗികള്‍ ഇവരെയും മറികടന്നാണ് നിന്നത്. ടിക്കറ്റ് അപ്പോഴേക്കും പോര്‍ട്ടര്‍മാരും ആര്‍പിഎഫുമെല്ലാം ഓടിയെത്തി കുടുംബത്തെ വെയ്റ്റിങ്ങ് റൂമിലിരുത്തി വെള്ളമെല്ലാം നല്‍കി ആശ്വസിപ്പിച്ചു. നേരത്തെ റിസര്‍വ് ചെയ്തതിനാല്‍ ഈ കുടുംബത്തെ അതേ ട്രെയിനില്‍ത്തന്നെ യാത്രയാക്കി.

 

Latest News