കാണ്‍പൂര്‍ ട്രെയിന്‍ അപകടം: മരണമില്ലെന്ന് റെയില്‍വേ

ന്യൂദല്‍ഹി- ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനു സമീപം സിയാല്‍ദ-അജ്മീര്‍ എക്‌സ്പ്രസ് പാളം തെറ്റിയ അപകടത്തില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. അപകട്ടില്‍ 44 പേര്‍ക്ക് പരിക്കുണ്ട്. 15 കോച്ചുകള്‍ പാളം തെറ്റിയ അപകടം നടന്ന് മണിക്കൂറുകള്‍ക്കുശേഷമാണ് റെയില്‍വേയുടെ നിഷേധം. രണ്ടു പേര്‍ മരിച്ചെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. സ്ഥിതിഗതികള്‍ താന്‍ നേരിട്ട് വിലയിരുത്തകയാണെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞിരുന്നു.
 

Tags

Latest News