Sorry, you need to enable JavaScript to visit this website.

സൗദി മുന്‍പ്രവാസിയും വ്യാപാര പ്രമുഖനുമായ കെ.വി.മുഹമ്മദ് സക്കീര്‍ നിര്യാതനായി

തൃശൂര്‍- സൗദി മുന്‍പ്രവാസിയും വ്യവസായ പ്രമുഖനുമായ കെ.വി. മുഹമ്മദ് സക്കീര്‍ (കാപ് ഇന്ത്യ)  നിര്യാതനായി. തൃശൂര്‍ കുരിയച്ചിറ സ്വദേശിയാണ്.  സാമൂഹിക, സാമുദായിക രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. ഇരിഞ്ഞാലക്കുട െ്രെകസ്റ്റ് കോളേജില്‍ ബിരുദത്തിന് ശേഷം കൊല്ലം ടി.കെ.എം. എഞ്ചിനീയറിങ്ങ് കോളേജില്‍ നിന്ന് സിവില്‍ എഞ്ചിനീയറിങ്ങ് ബിരുദമെടുത്തു. മികച്ച ഫുട്ബാളറായിരുന്നു. ടി.കെ.എം. കോളജ് ടീമില്‍ ഗോള്‍കീപ്പറായിരുന്നു.
എഞ്ചിനീയറിങ്ങ് ബിരുദാനന്തരം സൗദി അറേബ്യയിലെ ദമാമില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി സ്ഥാപിച്ചു. പിന്നീട് നാട്ടിലെത്തി ബാംഗളുരൂ ആസ്ഥാനമാക്കി കാപ് ഇന്ത്യ കണ്‍സ്ട്രക്്ഷനും ടൈല്‍ ഫാക്ടറിയും ആരംഭിക്കുകയായിരുന്നു.
തൃശൂരിനു പുറമെ, കര്‍ണാടകയിലെ തുംകൂര്‍, മൈസൂര്‍, കോലാര്‍, ആന്ധ നെല്ലൂര്‍ എന്നിവിടങ്ങളിലെ ടൈല്‍ ഫാക്ടറി ഡയറക്ടറും തൃശൂര്‍ സിറ്റി സെന്റര്‍ ഡയറക്ടററുമാണ്. തൃശൂര്‍ അക്വാറ്റിക് ക്ലബ് സ്ഥാപക ഡയറക്ടറാണ്.  
സാമുദായിക സൗഹൃദം ലക്ഷ്യമിട്ട് രൂപീകരിച്ച എറണാകുളം കേന്ദ്രമായുള്ള ഫോറം ഫോര്‍ ഫ്രറ്റേണിറ്റി സ്ഥാപക ചെയര്‍മാനാണ്. തൃശൂര്‍ റോട്ടറി ക്ലബ്, ജേസീസ് എന്നിവയുടെ ഭാരവാഹിയായിരുന്നു.  തൃശൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് മുന്‍ ഡയറക്ടറുമാണ്.
പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂള്‍ ഡയറക്ടര്‍, തൃശൂര്‍ സകാത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റ്, തൃശൂര്‍ ഹിറ മസ്ജിദുമായി ബന്ധപ്പെട്ട ട്രസ്റ്റ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കരുവന്നൂര്‍ ദാറുസ്സലാം, തൃശൂര്‍ ചേറൂര്‍ എം.ഇ.എ. എന്നിവയുടെ ചെയര്‍മാനാണ്. എം.ഇ.എസിന്റെ ആദ്യകാല പ്രവര്‍ത്തകനാണ്.
മജ്‌ലിസ് ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപകാംഗം, കാളത്തോട് തണല്‍ ചെയര്‍മാന്‍, വടകര ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റിന്റെ വരന്തരപ്പിള്ളി ശാഖ ചെയര്‍മാന്‍,തൃശൂര്‍ സൗഹൃദ വേദി സ്ഥാപക രക്ഷാധികാരിയായിരുന്നു. കേരള മദ്യ നിരോധന സമിതി ആജീവനാന്ത അംഗമായിരുന്നു. കുരിയച്ചിറ യുണൈറ്റഡ് ഡെവലപ്പ്‌മെന്റ് അസ്സോസിയേഷന്‍ രക്ഷാധികാരിയായിരുന്നു. അനാഥരുടെയും അഗതികളുടെയും പുനരധിവാസം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന അഡോപ്റ്റ് ചെയര്‍മാന്‍, ഫോറം ഫോര്‍ കമ്യൂണല്‍ ഹാര്‍മണിയുടെ ഉപദേശക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ഭാര്യ: എടവനക്കാട് കിഴക്കേവീട്ടില്‍ പരേതനായ കുഞ്ഞുമുഹമ്മദ് ഹാജിയുടെ മകള്‍ ഖദീജ. മക്കള്‍: യാസിര്‍ സക്കീര്‍, ലാമിയ, നിബൂദ (അമേരിക്ക)
സഹോദരന്മാര്‍: കെ.വി. യൂസുഫലി, അശ്‌റഫ് ഹുസൈന്‍,പരേതനായ സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്‍ അസീസ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News