ഷാര്‍ജയിലേക്ക് പോകാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷം കാണാതായ യുവാവിനെ കണ്ടെത്തി

നെടുമ്പാശ്ശേരി- ഷാര്‍ജയിലേക്ക് പോകാനെത്തി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള പരിസരത്തുനിന്ന് കാണാതായ യാത്രക്കാരനെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി. വ്യാഴാഴ്ച രാത്രി ഷാര്‍ജയിലേക്ക് പോകാനെത്തിയ ചെങ്ങമനാട് സ്വദേശി ജസ്‌വിനെയാണ് കാണാതായത്. വിമാനത്തില്‍ കയറാനെത്തിയ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തിയതിനാല്‍ യാത്രാനുമതി റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഇയാളെ പിന്നീട് കാണാതാകുകയായിരുന്നു. ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ ആളെ കണ്ടെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ നെടുമ്പാശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സോണി മത്തായിക്ക് വിവരം കൈമാറി.  ഉടനെ തന്നെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം ആളെ കണ്ടെത്താന്‍ പോലിസിന് കഴിഞ്ഞു. പോലീസ് ഉദ്യോഗസ്ഥരായ റോണി, ജിസ്‌മോന്‍ എന്നിവരും അന്വേഷണത്തില്‍ പങ്കാളികളായി. ഇവര്‍ മൊബൈല്‍ സിഗ്‌നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വിമാനത്താവളത്തിന് സമീപത്തുള്ള ലോഡ്ജില്‍ നിന്നാണ് ജസ്‌വിനെ കണ്ടെത്തിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News