Sorry, you need to enable JavaScript to visit this website.

മൂത്രതടസ്സം: ലക്ഷണങ്ങളെ നിസ്സാരമായി കാണരുത്, തുടക്കത്തില്‍ മരുന്ന് മതിയാകും

മൂത്രതടസ്സം, രാത്രി പലതവണ മൂത്രമൊഴിക്കേണ്ടിവരിക തുടങ്ങിയ പ്രശ്‌നങ്ങളുമായി ധാരാളം പ്രവാസികള്‍ വരാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മൂത്രം വരാന്‍ താമസം, മൂത്രമൊഴിക്കുമ്പോള്‍ ശക്തി കുറഞ്ഞുപോവുക, കൂടുതല്‍ തവണ മൂത്രമൊഴിക്കണമെന്ന് തോന്നുക, മൂത്രമൊഴിച്ചുകഴ ിഞ്ഞിട്ടും മൂത്രം കെട്ടിക്കിടക്കുന്നതായി തോന്നുക, രാത്രിയില്‍ പലതവണ മൂത്രമൊഴിക്കേണ്ടി വരിക തുടങ്ങിയവ പ്രോസ്‌റ്റേറ്റ് രോഗത്തിന്റെ ലക്ഷണങ്ങളാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.  
പ്രായമേറുന്തോറും പുരുഷന്മാര്‍ നേരിടേണ്ടി വരുന്ന പ്രധാന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് പ്രോസ്‌റ്റേറ്റ് രോഗങ്ങള്‍. ഇതുസംബന്ധിച്ച സര്‍ജറിയെക്കുറിച്ചും മരുന്നുകളെക്കുറിച്ചും ഒട്ടേറെ ആശങ്കകളും നിലനില്‍ക്കുന്നു. പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങളെ നേരത്തെതന്നെ കണ്ടെത്തുകയും ശരിയായ ചികിത്സ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 പ്രോസ്‌റ്റേറ്റ് വീക്കമാണ് പ്രായമേറിയവരില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന പ്രോസ്‌റ്റേറ്റ് പ്രശ്‌നം. പ്രോസ്‌റ്റേറ്റ് കോശങ്ങള്‍ പെരുകി ഗ്രന്ഥി വീര്‍ത്ത് വലുതാവുന്ന അവസ്ഥയാണിത്. പ്രോസ്‌റ്റേറ്റ് കോശങ്ങള്‍ പെരുകുമ്പോള്‍ അതിന് നടുവിലൂടെ പോകുന്ന മൂത്രനാളിയും ഞെരുങ്ങുന്നു. ഇത് കാരണമാണ് മൂത്രതടസ്സം ഉണ്ടാകുന്നത്. മൂത്രം വരാന്‍ താമസം, മൂത്രമൊഴിക്കുമ്പോള്‍ ശക്തി കുറഞ്ഞുപോവുക, കൂടുതല്‍ തവണ മൂത്രമൊഴിക്കണമെന്ന് തോന്നുക, മൂത്രമൊഴിച്ചുകഴ ിഞ്ഞിട്ടും മൂത്രം കെട്ടിക്കിടക്കുന്നതായി തോന്നുക, രാത്രിയില്‍ പലതവണ മൂത്രമൊഴിക്കേണ്ടി വരിക തുടങ്ങിയവയാണ് പ്രോസ്‌റ്റേറ്റ് വീക്കത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങള്‍ തുടക്കത്തില്‍ത്തന്നെ കണ്ടെത്തിയാല്‍ മരുന്ന് മതിയാകും. പ്രോസ്‌റ്റേറ്റിലെ പേശികളുടെ മുറുക്കം കുറച്ച് ലക്ഷണങ്ങള്‍ നിയന്ത്രിക്കുന്ന ആല്‍ഫ ബ്ലോക്കറുകള്‍, പ്രോസ്‌റ്റേറ്റിന്റെ വലുപ്പം കുറയ്ക്കുന്ന 5 ആല്‍ഫ റിഡക്ടേസ് ഇന്‍ഹിബിറ്റേഴ്‌സ് തുടങ്ങിയവയാണ് പ്രധാന മരുന്നുകള്‍. 40 സി.സിയില്‍ കൂടുതല്‍ വലുപ്പമുള്ള ഗ്രന്ഥിയാണെങ്കില്‍ രണ്ട് വിഭാഗത്തില്‍പ്പെട്ട മരുന്നുകളുടെയും സംയുക്തങ്ങള്‍ നല്‍കേണ്ടിവരും. ചികിത്സയുടെ ദൈര്‍ഘ്യം ഓരോ വ്യക്തിയുടെയും രോഗലക്ഷണങ്ങളെയും പ്രോസ്‌റ്റേറ്റ് വലുപ്പത്തെയും ആശ്രയിച്ചിരിക്കും. ഏതാനും മാസങ്ങള്‍ മുതല്‍ രണ്ടുവര്‍ഷം വരെ തുടര്‍ച്ചയായി മരുന്ന് കഴിക്കേണ്ടി വന്നേക്കാം.
പെട്ടെന്നുണ്ടാകുന്ന മൂത്രതടസ്സം, മരുന്നുകള്‍ ഫലിക്കാതെവരുക, വൃക്കകള്‍ക്ക് പ്രവര്‍ത്തന മാന്ദ്യമുണ്ടാവുക, തുടര്‍ച്ചയായ മൂത്രാശായ അണുബാധ, മൂത്രത്തില്‍ കല്ല് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകുമ്പോഴാണ് ശസ്ത്രക്രിയ നിര്‍ദേശിക്കാറുള്ളത്. രണ്ടുതരത്തിലുള്ള ശസ്ത്രക്രിയകളാണ് സാധാരണയായി നടത്താറുള്ളത്. മൂത്രനാളിയിലൂടെ റിസക്ടോസ്‌കോപ് എന്ന ഉപകരണം കടത്തി പ്രോസ്‌റ്റേറ്റിലെ വീക്കമുള്ള ഭാഗത്തെ കോശങ്ങള്‍ ചുരണ്ടിക്കളയുന്ന ടി.യു.ആര്‍.പി., കൂടാതെ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ വലുപ്പം 100 ഗ്രാമില്‍ കൂടുതലാണെങ്കില്‍ തുറന്നുള്ള ശസ്ത്രക്രിയയും വേണ്ടിവരാം. ശരീരപരിശോധന, അള്‍ട്രാസൗണ്ട് സ്‌കാനിങ്, രക്തമൂത്ര പരിശോധനകള്‍, ബയോപ്‌സി തുടങ്ങിയ പരിശോധനകളിലൂടെയാണ് പ്രോസ്‌റ്റേറ്റ് ചികിത്സ തീരുമാനിക്കുന്നത്.

 

Latest News