Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹോട്ടലിലെ ഷവർമ സ്റ്റാൻഡിൽ കയറി പൂച്ചയുടെ തീറ്റ; പ്രതിഷേധം

കണ്ണൂരിലെ ഹോട്ടലിൽ ഷവർമ പൂച്ചകൾ തിന്നുന്ന ദൃശ്യം

കണ്ണൂർ- ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട റെയ്ഡുകൾ തകൃതിയായി നടക്കുന്നതിനിടെ ഹോട്ടലിലെ ഷവർമ സ്റ്റാൻഡിൽ കയറി ഷവർമ ഭക്ഷിക്കുന്ന പൂച്ചയുടെ വീഡിയോ വൈറലായി.
പയ്യന്നൂർ കേളോത്തെ മജ്‌ലിസ് റെസ്‌റ്റോറന്റിലാണ് പാചകക്കാരൻ ഇല്ലാതിരുന്ന സമയത്ത് പൂച്ചകൾ കയറിയത്.  ഇന്നലെ വൈകിട്ടാണ് സംഭവം. പാചകക്കാരൻ ഇല്ലാതിരുന്ന സമയത്താണ് പൂച്ചകൾ കയറിയത്. തുടർന്ന് അവിടെ ഉണ്ടായിരുന്ന ഷവർമ പൂച്ചകൾ കഴിക്കുകയും ചെയ്തു. പിന്നാലെയാണ് അവിടെയുണ്ടായിരുന്ന പാചകക്കാർ പൂച്ചകളെ ഓടിച്ചു വിടുന്നത്. അവിടെ ആ സമയത്ത് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ ഒരാളാണ് ദൃശ്യങ്ങൾ പകർത്തിയത്. പരാതി ലഭ്യമായാൽ പരിശോധന നടത്തുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. അതേസമയം, പൂച്ച കഴിച്ചതിന്റെ ബാക്കി ഷവർമ ഉടൻ നശിപ്പിച്ചെന്നാണ് ഹോട്ടൽ അധികൃതർ പറയുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News