'ബൂമറാംഗ്' ഒഫീഷ്യല്‍ ട്രെയ്ലര്‍ പുറത്തിറങ്ങി

കൊച്ചി- മനു സുധാകരന്‍ സംവിധാനം ചെയ്ത ബൂമറാംഗ് ചിത്രം ഫെബ്രുവരി മൂന്നിന് തിയേറ്ററുകളില്‍ എത്തും. എല്ലാത്തരം പ്രേക്ഷകര്‍ക്കും ആഘോഷമാക്കാന്‍ പറ്റിയ സിനിമയാണിതെന്നു ഉറപ്പു തരുന്ന ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ചിത്രം ഈസി ഫ്‌ളൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജി മേടയില്‍, തൗഫീഖ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് കൃഷ്ണദാസ് പങ്കിയാണ്. വിഷ്ണു നാരായണന്‍ നമ്പൂതിരിയാണ് ഛായാഗ്രഹണം. 

എഡിറ്റിംഗ്: അഖില്‍ എ. ആര്‍, ഗാനരചന: അജിത് പെരുമ്പാവൂര്‍, സംഗീതം: സുബീര്‍ അലി ഖാന്‍, പശ്ചാത്തല സംഗീതം: കെ. പി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജു ജെ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ആന്റണി ഏലൂര്‍, കലാസംവിധാനം: ബോബന്‍ കിഷോര്‍, മാര്‍ക്കറ്റിംഗ്: 1000 ആരോസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്: സബിന്‍ ഫിലിപ്പ് എബ്രഹാം.

Latest News