Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊന്നു, കവര്‍ച്ചക്കാരെന്ന് ബന്ധുക്കള്‍; വിശ്വസിക്കാതെ പോലീസ്

കാണ്‍പൂര്‍- ഉത്തര്‍പ്രദേശില്‍ വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഫത്തേപൂര്‍ ഗ്രാമത്തിലാണ് 80 വയസ്സായ പുരുഷനെയും ഭാര്യയെയും കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. 10 ലക്ഷം രൂപയുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും കേവര്‍ച്ചക്കാരാണ് കൊലപാതകത്തിനു പിന്നിലെന്നും ബന്ധുക്കള്‍ പറഞ്ഞു.  എന്നാല്‍ പുറമെനിന്നുവന്ന കവര്‍ച്ചക്കാരെയല്ല, അകത്തുള്ളവരെ തന്നെയാണ് പോലീസ് സംശയിക്കുന്നത്.
മോഷ്ടിച്ച സാധനങ്ങളുടെ വില കണക്കാക്കാനായിട്ടില്ലെന്നും  കുടുംബാംഗങ്ങള്‍ മാറ്റി പറഞ്ഞുകൊണ്ടിരിക്കയാണെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പലചരക്ക് കടയുടമ ചമ്മി ലാലും 75 വയസ്സായ ഭാര്യ ഇമര്‍തി ദേവിയുമാണ് കൊല്ലപ്പെട്ടത്.  ഡെപ്യൂട്ടി കമ്മീഷണര്‍  വിജയ് ദുല്‍ സംഭവസ്ഥലത്തെത്തി അന്വേഷണത്തിന് ഉത്തരവിട്ടു.
ഫോറന്‍സിക് വിദഗ്ധരെയും സ്‌നിഫര്‍ ഡോഗ് സ്‌ക്വാഡിനെയും അന്വേഷണത്തിന് വിളിച്ചു. തെളിവുകള്‍ ശേഖരിച്ചതായും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ മുഖംമൂടി ധരിച്ച അരഡസനോളം മോഷ്ടാക്കള്‍ രണ്ട് മോട്ടോര്‍സൈക്കിളുകളിലെത്തി കുടുംബത്തെ ആക്രമിച്ചുവെന്നാണ് കുടുംബാംഗങ്ങള്‍ പോലീസിനോട് പറഞ്ഞതെന്ന് ജോയിന്റ് കമ്മീഷണര്‍ ആനന്ദ് പ്രകാശ് തിവാരി പറഞ്ഞു.
വൃദ്ധ ദമ്പതികളുടെ മരുമകളായ സ്വപ്നയെയും അവരുടെ രണ്ട് കുട്ടികളെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി കവര്‍ച്ചക്കാര്‍ താക്കോല്‍ ആവശ്യപ്പെട്ടതായും ജോയിന്റ് കമ്മീഷണര്‍ പറഞ്ഞു.
താക്കോല്‍ നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ കവര്‍ച്ചക്കാരില്‍ ഒരാള്‍ അലമാരകള്‍ തകര്‍ത്ത് ആഭരണങ്ങളും 10 ലക്ഷം രൂപയും തട്ടിയെടുത്തുവെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം, സപ്‌നയും ഭര്‍ത്താവും നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും വാക്കുകള്‍ മാറ്റി പറയുകയാണെന്നും ബന്ധുക്കളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേസ് തെളിയിക്കാന്‍ സഹായിക്കുന്ന ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും ജോയിന്റ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News