ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി സൗദിയില്‍ നിര്യാതനായി

ഖമീസ് മുഷൈത്ത്- സൗദി അറേബ്യയിലെ ഖമീസ് മുഷൈത്തില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. കോഴിക്കോട് ചെറൂപ്പ സ്വദേശി പയറര്‍തൊടിയില്‍ അബ്ദുറഹ്മാന്റെയും ആമിനയുടേയും മകന്‍ ഖാലിദ് (45) ആണ് ഖമീസ് മുഷൈത്ത് ഹയാത്ത് ഹോസ്പിറ്റലില്‍ മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഹോസ്പിറ്റലില്‍ പ്രവേശിച്ചെങ്കിലും രാത്രി ഒമ്പത് മണിയോടെ മരിച്ചു.
റിയാദ്, അസീറിലെ അല്‍ നമാസ് തുടങ്ങി സൗദിയിലെ വിവിധ സ്ഥലങ്ങളില്‍ െ്രെഡവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം  രണ്ട് വര്‍ഷം മുമ്പാണ് ഖമീസില്‍ ഒരു ടോയ്‌സ് കമ്പനിയില്‍  ജോലിയില്‍ പ്രവേശിച്ചത്. ആറ് മാസം മുമ്പാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞു വന്നത്.
മദീനയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ സക്കീര്‍ ഖമീസിലെത്തിയിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി സൗദിയില്‍ തന്നെ മറവു ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.
കുറ്റിക്കാട്ടൂര്‍ സ്വദേശി റഷീദ(സജ്‌ന)യാണ് ഭാര്യ. മക്കള്‍: മുഹമ്മദ് ഇബ്രാസ്, മുഹമ്മദ് അനസ്, ഫാത്തിമ നജ, ഫാത്തിമ ജന. മറ്റ് സഹോദരങ്ങള്‍: മുഹമ്മദലി, അസ്മ,ഖദീജ.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News