Sorry, you need to enable JavaScript to visit this website.

സൗദിയടക്കം പത്ത് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഇനി ഗൂഗിള്‍ പേ ഉപയോഗിക്കാം

ന്യൂദല്‍ഹി- സൗദി അറേബ്യയടക്കം പത്ത് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് രാജ്യാന്തര മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് യുപിഐ വഴി പണമിടപാട് നടത്താന്‍ അനുമതി. 10 രാജ്യങ്ങളിലെ പ്രവാസികള്‍ക്കാണ് ഇന്ത്യന്‍ നമ്പര്‍ ഉപയോഗിക്കാതെതന്നെ ഈ സേവനം ലഭ്യമാകുക. സൗദിക്കു പുറമെ, സിംഗപ്പുര്‍, യുഎസ്, ഓസ്‌ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാന്‍, ഖത്തര്‍, യുഎഇ, യുകെ എന്നിവിടങ്ങളിലുള്ള ഇന്ത്യക്കാര്‍ക്ക് സേവനം ലഭ്യമാകും.

എന്‍ആര്‍ഇ, എന്‍ആര്‍ഒ അക്കൗണ്ടുള്ള ഈ രാജ്യങ്ങളിലെ  പ്രവാസികള്‍ക്ക് ഇനി ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ യുപിഐ സര്‍വീസുകള്‍ ഉപയോഗിച്ച് ഇടപാട് നടത്താമെന്ന് നാഷനല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ അറിയിച്ചു. ആദ്യഘട്ടമെന്ന നിലയിലാണ് 10 രാജ്യങ്ങളിലെ പ്രവാസികള്‍ക്കു ഈ സൗകര്യം ഒരുക്കുന്നത്.
നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പാര്‍ട്‌നര്‍ ബാങ്കുകള്‍ക്ക് ഏപ്രില്‍ 30 വരെ സമയം നല്‍കിയിട്ടുണ്ട്. ഫെമ നിയമവും ആര്‍ബിഐ ചട്ടങ്ങളും പാലിക്കുന്നുണ്ടോയെന്ന് ബാങ്കുകള്‍ ഉറപ്പുവരുത്തണമെന്നതാണ് പ്രധാന നിബന്ധന. ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് നല്‍കുന്നതും കള്ളപ്പണം വെളുപ്പിക്കുന്നതും തടയുന്നതിനായാണ് ഈ ചട്ടങ്ങള്‍.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News