Sorry, you need to enable JavaScript to visit this website.

തല്ലിയ ആളെ തിരിച്ചു തല്ലിച്ചു; എസ്.ഐയുടെ വിചിത്ര നടപടി, കമ്മീഷണര്‍ക്ക് പരാതി

കൊല്ലം- മര്‍ദിച്ചുവെന്ന പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയ യുവാവിനെ കൊണ്ട് തല്ലിയ ആളെ തിരിച്ചു തല്ലിച്ചു. അഞ്ചാലുംമൂട് എസ്.ഐയ്‌ക്കെതിരെയാണ് ഗുരുതര ആരോപണം. തല്ലുകൊണ്ടെന്ന പരായുമായി എത്തിയ യുവാവിനെക്കൊണ്ട് ആരോപണവിധേയനെ തിരിച്ച് തല്ലിച്ചെന്നാണ് ആക്ഷേപം.
പരാതി പരിഹരിക്കാന്‍ സ്‌റ്റേഷനിലെത്തിയപ്പോള്‍ അഞ്ചാലുംമൂട് എസ്.ഐ ജയശങ്കര്‍ വിചിത്രമായി പെരുമാറിയെന്ന്  സ്‌റ്റേഷനില്‍ വെച്ച് മര്‍ദനമേറ്റ തൃക്കരുവ സ്വദേശി സെബാസ്റ്റ്യന്‍ പറഞ്ഞു.
എസ് ഐ ജയശങ്കറിനെതിരെ സെബാസ്റ്റ്യന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കരിശേരി അമ്പലത്തിന് അടുത്ത് വച്ച് രാഹുല്‍ എന്നയാളുമായി ഉന്തും തള്ളുമുണ്ടായെന്ന് 19 വയസുകാരനായ സെബാസ്റ്റ്യന്‍ പറയുന്നു. സംഭവത്തില്‍ രാഹുല്‍ അഞ്ചാലുംമൂട് പോലീസില്‍ പരാതി നല്‍കി. പ്രശ്‌നം പരിഹരിക്കുന്നതിന് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി പ്രാക്കുളം സ്വദേശിയായ യുവാവിനെക്കൊണ്ട് എസ്‌ഐ തന്നെ തല്ലിച്ചെന്നാണ് യുവാവിന്റെ പരാതി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News