കുക്കറിലും ജ്യൂസ് മേക്കറിലും സ്വര്‍ണം; കരിപ്പൂര്‍ എയര്‍ കാര്‍ഗോ കോംപ്ലക്‌സില്‍ രണ്ടര കോടിയുടെ സ്വര്‍ണം പിടിച്ചു

കരിപ്പൂര്‍ വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സില്‍ പിടികൂടിയ സ്വര്‍ണം

കരിപ്പൂര്‍- കോഴിക്കോട് അന്താരാഷ്ട വിമാനത്താവള കാര്‍ഗോ വഴി കടത്താന്‍ ശ്രമിച്ച 4.65 കിലോ സ്വര്‍ണം കാര്‍ഗോ കസ്റ്റംസ് വിഭാഗം പിടികൂടി.റൈസ് കുക്കര്‍, എയര്‍ ഫ്രയര്‍, ജ്യൂസ് മേക്കര്‍ എന്നിവയിലൂടെ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.2.55 കോടിയുടെ വിലവരുന്ന സ്വര്‍ണമാണ് കണ്ടെടുത്തത്.
രണ്ട് കേസുകളിലായാണ് കസ്റ്റംസിന്റെ സ്വര്‍ണവേട്ട. അണ്‍ അക്കമ്പനീഡ്് ബാഗേജായി കടത്താന്‍ ശ്രമിച്ചതായിരുന്നു സ്വര്‍ണം. കാപ്പാട് സ്വദേശി ഇസ്മയില്‍ കണ്ണന്‍ചേരിക്കണ്ടി എന്നയാളിന്റെ ബാഗേജില്‍ നിന്നും 2324 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. ക്രൗണ്‍ എന്ന പേരിലുള്ള റൈസ് കുക്കറിന്റെ ഉള്ളിലും ഉരുളക്കിഴങ്ങ് പൊരിക്കാന്‍ ഉപയോഗിക്കുന്ന എയര്‍ ഫ്രൈയറിന്റെ ഉള്ളിലും ഒളിപ്പിച്ച രീതിയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
മറ്റൊരു സംഭവത്തില്‍ മലപ്പുറം  അരിമ്പ്ര സ്വദേശിയായ അബ്ദു റൗഫ് നാനത്ത്  അയച്ച ബാഗേജിലുണ്ടായിരുന്ന ജ്യൂസ് മേക്കറില്‍ നിന്നും റൈസ് കുക്കറില്‍ നിന്നും ഫാനില്‍ നിന്നും ആയി 2326 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു.
രണ്ടു കേസിലും സ്വര്‍ണ്ണം കേരളത്തിനു പുറത്തുള്ള ആളുകള്‍ക്കുള്ളതായാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. ഈ കേസുകളില്‍ കസ്റ്റംസ്   വിശദമായ തുടരന്വേഷണം ആരംഭിച്ചു.ഡെപ്യൂട്ടി കമ്മിഷണര്‍ ജെ ആനന്ദകുമാറിന്റെ നേതൃത്വത്തില്‍ സുപ്രണ്ട് പി വി പ്രവീണ്‍ ,
ഇന്‍സ്പെക്ടര്‍മാരായ കെ.ആര്‍ മനീഷ്,എ.എം.ആദിത്യന്‍,ഹെഡ് ഹവില്‍ദാര്‍മാരായ എം.ജെ.സാബു,കമറുദ്ദിന്‍,ശാന്തകുമാരി എന്നിവരാണ് സ്വര്‍ണം പിടികൂടിയത് .

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News